
ജയ്‌പൂർ: നിർത്തിയിട്ടിരുന്ന ട്രെയ്‌ലറിൽ ബസ് ഇടിച്ചുകയറി അപകടം. ജയ്പൂരിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയുള്ള ഫലോഡി ജില്ലയിലാണ് സംഭവം. അപകടത്തിൽ 18 പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വിനോദ സഞ്ചാര കേന്ദ്രമായ സുർസാഗറിൽ നിന്ന് മടങ്ങിയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ബസ് ഇടിച്ച ട്രെയിലറിൽ നിർമ്മാണ സാമഗ്രികൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. അപകടത്തിൽ പരിക്കേറ്റവർക്കും മരണപ്പെട്ടവരുടെ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ പറഞ്ഞു. പരിക്കേറ്രവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കഴിഞ്ഞ മാസം ജയ്സാൽമീറിൽ സ്ലീപ്പർ ബസിന് തീപിടിച്ച് 26 പേർ മരിച്ചിരുന്നു. എസിയിലെ ഷോർട്ട് സർക്യൂട്ട് ആയിരുന്നു തീപിടിത്തത്തിന് കാരണം. ഉത്തർപ്രദേശിലെ പിലിഭിത്തിൽ നിന്ന് 50 ലധികം തൊഴിലാളികളുമായി പോയ ഒരു സ്വകാര്യ സ്ലീപ്പർ ബസിനും തീപിടിത്തത്തിൽ അപകടമുണ്ടായി, രണ്ട് പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
| 
                   
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     
                ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ  |