
വകയാർ: നാരായണ ഗുരുവിൽ നിന്ന് തുടങ്ങി നടരാജ ഗുരുവിലൂടെ നമ്മളിൽ വന്നു നിറഞ്ഞ ജ്ഞാന പ്രവാഹമാണ് ഗുരു നിത്യയെന്നും കാലത്തിനു മുന്നേ സഞ്ചരിച്ച ഗുരുവാണെന്നും മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു.വകയാർ വിദ്യാനികേതൻ നാരായണ ഗുരുകുലത്തിൽ ഗുരു നിത്യ ചൈതന്യയതിയുടെ 101-ാമത് ജയന്തി ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി.ഗുരുവിന്റെ അടുത്ത് വന്ന എല്ലാ ജനങ്ങളുടെയും ജീവിതത്തിൽ നിത്യമായ ആനന്ദം പകർന്നു നൽകുവാൻ കഴിഞ്ഞുവെന്നതാണ് ഗുരു നിത്യ ചൈതന്യയതിയുടെ പ്രത്യേകതയെന്നും സ്വാമി പറഞ്ഞു. ഹോമം, ഉപനിഷദ് പാരായണം എന്നിവക്ക് ശേഷം നടന്ന നിത്യ സാനന്ദ സദസിൽ
നാരായണ ഗുരുകുലം റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ പീറ്റർ മൊറാസ് (അമേരിക്ക), റവ. ഫാദർ ഡോ. കെ.എം. ജോർജ്ജ് (കോട്ടയം),സ്വാമി നന്ദാത്മജാനന്ദ (ശ്രീരാമകൃഷ്‌ണ മഠം, തൃശൂർ )സ്വാമി വിദ്യാധിരാജ (നാരായണ ഗുരുകുലം, വൈത്തിരി ),സ്വാമി ആപ്ത ലോകാനന്ദ (വള്ളിക്കോട് ശ്രീരാമകൃഷ്ണാശ്രമം),സ്വാമിനി ജ്യോതിർമയി ഭാരതി,സ്വാമിനി ഗാർഗി ഗായത്രിഗിരി, ഗുരുകുല ഗൃഹസ്ഥ ശിഷ്യൻമാരായ ഡോ.എസ്.ഓമന, ഡോ. എസ്. കെ. രാധാകൃഷ്ണൻ,ഡോ.പ്രഭാവതി പ്രസന്നകുമാർ, ഡോ.സുഭാഷ്, ഡോ.സുഗീത, ഡോ.സന്തോഷ്, ടി .ആർ. റെജികുമാർ, ജെ.അജയകുമാർ,കിരൺ എന്നിവർ പങ്കെടുത്തു. നാരായണ ഗുരുകുല ഫൗണ്ടേഷൻ ആസ്ഥാനമായ വർക്കല നാരായണ ഗുരുകുലത്തിൽ ഹോമത്തിനു ശേഷം സ്വാമി തന്മയ പ്രവചനം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |