
തൃശൂർ: ദേശീയ പുരസ്‌കാരം മമ്മൂട്ടിയെ അർഹിക്കുന്നില്ലെന്ന് നടനും മലയാള ചലച്ചിത്ര പുരസ്‌കാര ജൂറി ചെയർമാനുമായ പ്രകാശ് രാജ്. ഫയൽസിനും പൈൽസിനുനാണ് ദേശീയ പുരസ്‌കാരം ലഭിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അൽപം മുമ്പാണ് പ്രഖ്യാപിച്ചത്. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി കരസ്ഥമാക്കി. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. മന്ത്രി സജി ചെറിയാൻ പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രകാശ് രാജിന്റെ പരിഹാസം.
മികച്ച നടി ഷംല ഹംസ. ഫെമിനിച്ചി ഫാത്തിമയിലെ അഭിനയത്തിനാണ് പുരസ്കാരം. അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം ടൊവിനോ തോമസ്, അസിഫ് അലി, നടിമാരായ ജ്യോതിർമയി, ദർശന രാജേന്ദ്രൻ എന്നിവരും കരസ്ഥമാക്കി. മികച്ച ചിത്രത്തിനുള്ള പുരസ്കാരം മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കി.
| 
                   
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     
                ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ  |