
ന്യൂഡൽഹി: എയർ ഇന്ത്യയുടെ സാൻ ഫ്രാൻസിസ്കോ - ഡൽഹി വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. ജീവനക്കാരുടെ അടിയന്തര ഇടപെടലിൽ മംഗോളിയയിലെ ഉലാൻബതാറിൽ വിമാനം തിരിച്ചിറക്കുകയായിരുന്നു. എയർ ഇന്ത്യ വിമാനമായ ബോയിംഗ് 777 ആണ് ഉലാൻബതാറിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്.
വിമാനം ഉലാൻബതാറിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ആവശ്യമായ പരിശോധനകൾ നടത്തുകയാണ്. യാത്രക്കാരെ എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ വേണ്ട നടപടികൾ എടുക്കും. അപ്രതീക്ഷിത സാഹചര്യം കാരണം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു. യാത്രക്കാർ സുരക്ഷിതരാണെന്നും കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
എഞ്ചിൻ ഓയിലിന്റെ അളവ് കുറഞ്ഞതാണ് സാങ്കേതിക തകരാറിന് കാരണമെന്ന് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ വിമാനത്തിലെ യാത്രക്കാരുടെ എണ്ണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. യാത്രക്കാർക്കായി മറ്റൊരു വിമാനം ക്രമീകരിക്കാൻ എയർ ഇന്ത്യ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |