
കൂത്തുപറമ്പ്: പ്ലസ് വൺ,പ്ലസ് ടു വിദ്യാർത്ഥിനികൾക്ക് ഗർഭാശയ ഗളക്യാൻസർ പ്രതിരോധത്തിനുള്ള എച്ച്.പി.വി വാക്സിൻ നൽകുന്ന സംസ്ഥാനതല പൈലറ്റ് പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് താലൂക്ക് ആശുപത്രി മൾട്ടിസ്‌പെഷ്യാലിറ്റി കെട്ടിടം,ഡിജിറ്റൽ മാമോഗ്രാം മെഷിൻ എന്നിവയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു പദ്ധതിക്ക് തുടക്കമായത്. സർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള ചുവടുവയ്പ്പാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ ജില്ലയിൽ തുടക്കം കുറിച്ച പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്നും അറിയിച്ചു. കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷയായി. ഡോ.വി.ശിവദാസൻ എം.പി, എം.എൽ.എമാരായ കെ.കെ.ശൈലജ, കെ.പി മോഹനൻ എന്നിവർ മുഖ്യാതിഥികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |