
കോയമ്പത്തൂർ എക്സ്‌പ്രസിലെ ജനറൽ കമ്പാർട്ട്‌മെന്റിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിനെ ചോദ്യം ചെയ്ത ടി.ടി.ഇ ടി.സജീവന് മർദ്ദനമേൽക്കേണ്ടി വന്നത് കഴിഞ്ഞമാസം 14ന്. ട്രെയിൻ കണ്ണൂരിലെത്തിയപ്പോൾ പ്രതി മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി മുഹമ്മദ് മഷ്ഹൂദിനെ (34) അറസ്റ്റു ചെയ്തു. ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ ടി.ടി.ഇയുടെ മുഖത്ത് അടിക്കുകയായിരുന്നു.
'' ട്രെയിനിൽ സുരക്ഷിതമായി യാത്ര ചെയ്യാൻ സാധിക്കാത്ത സ്ഥിതിയുണ്ട്. ഭിക്ഷാടനം നിരോധിച്ചതാണെങ്കിലും ട്രെയിനുകളിൽ ഒരു കുറവുമില്ല. പരിശോധനയോ നടപടിയോ ഉണ്ടാകാറില്ല.
-ഡോ. അനുപമ,
ദന്താരോഗ്യ വിദഗ്ദ്ധ,
പിണറായി, കണ്ണൂർ
'' രാത്രി യാത്രകളിൽ ഏറെ ബുദ്ധിമുട്ട് തോന്നിയിട്ടുണ്ട്. സ്ത്രീകൾക്ക് യാതൊരു സുരക്ഷയുമില്ല. മദ്യപിച്ചും മറ്റും ട്രെയിനുകളിൽ പ്രശ്നമുണ്ടാക്കുന്നവരെ തടയാൻ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാവില്ല
-പി.വി. വിജിന, ബിസിനസ്,
തലവിൽ, കണ്ണൂർ
| 
                   
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     
                ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ  |