SignIn
Kerala Kaumudi Online
Friday, 07 November 2025 12.38 PM IST

സപ്ലൈകോയിൽ പുതിയ ഓഫറുകൾ സബ്സിഡി നിരക്കിൽ 2 ലിറ്റർ വെളിച്ചെണ്ണ

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം: സപ്ലൈകോയുടെ 50ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ ഒട്ടേറെ പദ്ധതികളും ഓഫറുകളും പ്രാബല്യത്തിൽ വന്നു.

എല്ലാ നിയോജകമണ്ഡലങ്ങളിലും സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ നവംബർ ഒന്നു മുതൽ പ്രവർത്തനമാരംഭിച്ചു. കാർഡൊന്നിന് 319 രൂപ നിരക്കിൽ സപ്ലൈകോ വിൽപനശാലകളിൽ പ്രതിമാസം 1 ലിറ്റർ വെളിച്ചെണ്ണ ലഭിച്ചിരുന്നത് 2 ലിറ്ററാക്കി. സബ്സിഡി ഇതര ശബരി വെളിച്ചെണ്ണ 359 രൂപയ്ക്കും കേര വെളിച്ചെണ്ണ 429 രൂപയ്ക്കും ലഭ്യമാക്കും. ഓണത്തോടനുബന്ധിച്ച് 25 രൂപ നിരക്കിൽ കാർഡൊന്നിന് പ്രതിമാസം 20 കിലോഗ്രാം അരി നൽകിയിരുന്നത് സ്ഥിരമാക്കി.

സ്ത്രീകൾക്ക് സബ്സിഡിയിതര ഉത്പന്നങ്ങൾക്ക് 10% വരെ അധിക വിലക്കുറവ് നൽകിത്തുടങ്ങി.ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് നൽകും. 500 രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്ക് 250 ഗ്രാമിന്റെ ശബരി ഗോൾഡ് തേയില 25ശതമാനം വിലക്കുറവിൽ നൽകും.

മറ്റ് ഓഫറുകൾ

► യു.പി.ഐ മുഖേന പണം അടയ്ക്കുകയാണെങ്കിൽ 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളിൻമേൽ അഞ്ചു രൂപ വിലക്കുറവ്

►കിലോയ്ക്ക് 88 രൂപ വിലയുള്ള ശബരി അപ്പം പൊടിയും പുട്ടുപൊടിയും 44 രൂപയ്ക്ക് ലഭിക്കും

► തിരഞ്ഞെടുക്കപ്പെട്ട ബ്രാൻഡഡ് നിത്യോപയോഗ ഉത്പന്നങ്ങൾക്ക് വൈകിട്ട് അഞ്ചിനു മുമ്പ് 5% വിലക്കുറവ്

TAGS: SUPPLYCO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY