
തിരുവനന്തപുരം: കേരളത്തിന്റെ പരമ്പരാഗത നിർമ്മാണ ശൈലിയുടെ സമസ്ത സൗന്ദര്യവും പ്രകടമാക്കുന്ന ഒരു മന്ദിരം കൂടി തലസ്ഥാനത്ത് വരുന്നു. ഒന്നേമുക്കാൽ വർഷം മുമ്പ് മുഖ്യമന്ത്രി ശിലാസ്ഥാപനം നടത്തിയ ശേഷം മുടങ്ങിപ്പോയ റവന്യുവകുപ്പ് ആസ്ഥാനമന്ദിര നിർമ്മാണം ഈ ആഴ്ച പുനരാരംഭിക്കും. കവടിയാറിലെ പൈതൃക സംരക്ഷിത മേഖലയിൽ നിർമ്മാണത്തിന് ആർട്ട് ആൻഡ് ഹെറിറ്റേജ് കമ്മീഷൻ അനുമതി കിട്ടാനുണ്ടായ താമസമാണ് നീണ്ടുപോകാൻ കാരണം. 18 മാസങ്ങൾക്കുള്ളിൽ തീർക്കാനാണ് ലക്ഷ്യം. ഇപ്പോൾ പബ്ളിക് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലാൻഡ് റവന്യു കമ്മീഷണറേറ്റ്, ലാൻഡ്ബോർഡ്,ലാൻഡ് റിസപ്ഷൻ ഓഫീസുകൾ പണിപൂർത്തിയാവുന്ന മുറയ്ക്ക് ഇവിടേക്ക് മാറ്റും. പുതുതായി തുടങ്ങിയ പദ്ധതികളുടെ ആസ്ഥാനവും ഇവിടെയായിരിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. 25 കോടിയാണ് ചെലവ്. പേരൂർക്കട വില്ലേജിൽ ബ്ളോക്ക് നമ്പർ 22ൽ കവടിയാർ -പേരൂർക്കട റൂട്ടിൽ കവടിയാർ ജംഗ്ഷന് സമീപം സർക്കാർ ഏറ്റെടുത്ത കൊട്ടാരം വക 100 സെന്റിലാണ് റവന്യുഭവൻ.
പരമ്പരാഗത ശൈലി
ആകെ വിസ്തീർണ്ണം 35,910 ചതുരശ്ര അടി.
*ബേസ്മെന്റ് ഫ്ളോർ.17,439 ച.അടി.റവന്യൂ കമ്മീഷണറേറ്റ്, ലാൻഡ് ബോർഡ് ഓഫീസുകൾ.ടോയ്ലെറ്റ്.
*ഗ്രൗണ്ട് ഫ്ളോർ-9514 ച.അടി. റവന്യൂ കമ്മീഷണർ, ജോയിന്റ് കമ്മീഷണർ ഓഫീസുകൾ.ക്യാന്റീൻ.
*ഫസ്റ്റ് ഫ്ളോർ-8957 ച.അടി. ഓഡിറ്റോറിയം,റവന്യൂ കമ്മീഷണറേറ്റിലെ മറ്റ് ഓഫീസുകൾ.
*കെട്ടിടത്തിന്റെ ഉയരം 12 മീറ്റർ
*മേൽക്കൂര മാംഗ്ളൂർ പാറ്റേൺ ടെറാകോട്ട ടൈൽ ഉപയോഗിച്ചുള്ള ഫിനിഷിംഗ്
*ഹരിതസൗഹൃദ മന്ദിരത്തിൽ സോളാർ വൈദ്യുതി, അഗ്നിരക്ഷാ സംവിധാനം
*ഭൂമിക്കടിയിലായിട്ടാണ് പാർക്കിംഗ് സൗകര്യം.
ആസ്ഥാനമന്ദിരത്തിലേക്ക് വരിക
#ലാൻഡ് റവന്യു കമ്മീഷണറേറ്റ്
#ലാൻഡ് ബോർഡ്
350--- ആകെ ജീവനക്കാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |