
തിരുവനന്തപുരം: ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നവംബർ 14ന് സംസ്കാര സാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി മ്യൂസിയം ക്യാമ്പസിൽ വാട്ടർ കളർ പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. അഞ്ച് മുതൽ 20 വയസ് വരെ പ്രായമുള്ള ആണ്‍കുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാവുന്ന മത്സരം സീനിയർ, ജൂനിയർ, സബ് ജൂനിയർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി നടത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുട്ടികളെ പങ്കെടുപ്പിക്കാവുന്നതാണ്. പെയിന്റിംഗ് സാമഗ്രികൾ പങ്കെടുക്കുന്നവർ കൊണ്ട് വരണം. സംഘാടകർ നൽകുന്ന സീൽ ചെയ്ത പേപ്പറിൽ മാത്രമേ പെയിന്റിംഗ് അനുവദിക്കുകയുള്ളു.
വിജയികൾക്ക് പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ സർട്ടിഫിക്കറ്റ്, മെമന്റോ, സമ്മാനങ്ങൾ എന്നിവ വിതരണം ചെയ്യും. പങ്കെടുക്കുന്ന എല്ലാപേർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകുമെന്ന് ജില്ലാ കമ്മിറ്റി ചെയർമാൻ പൂഴനാട് ഗോപൻ അറിയിച്ചു. താല്പര്യമുള്ളവർ നവംബർ 12ന് മുൻപ് 9446528573 എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ 9400598000 എന്ന നമ്പറിൽ ബന്ധപ്പെടുക. മത്സരം രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |