
മലപ്പുറം: 52 ഗ്രാമിന്റെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. അസം സ്വദേശി മുസഹിദുൽ ഇസ്ലാം (28) ആണ് എക്സൈസിന്റെ പിടിയിലായത്. പെരിന്തൽമണ്ണയിൽ നിന്ന് പാലക്കാട് ഭാഗത്തേക്കുള്ള ദേശീയപാതയിൽ കരിങ്കല്ലത്താണിയിൽ വില്പന നടത്തുന്നതിനിടെയാണ് ഇയാളെ എക്സൈസ് സംഘം അറസ്റ്റു ചെയ്തത്.
യുവാവിന്റെ കയിലുണ്ടായിരുന്ന ബാഗിൽ നിന്നാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്. പെരിന്തൽമണ്ണയിലുള്ള യുവാക്കളെയും അന്യസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് ഇയാൾ ലഹരി വില്പന നടത്തിയിരുന്നത്. ലഹരി വസ്തുക്കൾ എവിടെ നിന്ന് ലഭിച്ചതെന്നതിനെക്കുറിച്ച് പെരിന്തൽമണ്ണ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി. അനൂപിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |