ആളൂർ : കുവൈത്ത് ജോബ് വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് 7.9ലക്ഷം തട്ടിയ കേസിൽ പ്രതിയെ ആളൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി കോടശ്ശേരി നായരങ്ങാടി തെക്കിനിയത്ത് വീട്ടിൽ ബിബിനാണ് (28) റിമാൻഡിലായത്. താഴേക്കാട് പറമ്പി റോഡിലെ പത്താംമഠം വീട്ടിൽ ഷബിൻ (28) സുഹൃത്തുക്കളായ നിഖിൽ, അക്ഷയ്, പ്രസീദ് എന്നിവർക്ക് ജോബ് വിസ വാഗ്ദാനം ചെയ്ത് ബാങ്ക് അക്കൗണ്ടിലൂടെ പണം വാങ്ങിയെങ്കിലും വിസയോ പണമോ നൽകാത്തതിനെ തുടർന്ന് ഷബിൻ നൽകിയ പരാതിയിലാണ് നടപടി. ബിബിൻ കൊരട്ടി, ചാലക്കുടി, കണ്ണമാലി പൊലിസ് സ്റ്റേഷനുകളിലായി നാല് തട്ടിപ്പ് കേസുകളിലെ പ്രതിയാണ്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാർ, എസ്.എച്ച്.ഒ ഷാജിമോൻ, എസ്.ഐ. ബെന്നി , ജി.എസ്.സി.പി.ഒ. സുനന്ദ്, സി.പി.ഒ തുളസികൃഷ്ണദാസ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
ബിപിൻ .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |