
കൊച്ചി: അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനമായ ബൈജൂസിനെ ഏറ്റെടുക്കാൻ രഞ്ജൻ പൈയുടെ ഉടമസ്ഥതയിലുള്ള മണിപ്പാൽ എഡ്യൂക്കേഷൻ ആൻഡ് മെഡിക്കൽ ഗ്രൂപ്പ് രംഗത്ത്. ബൈജൂസിന്റെ മാതൃ കമ്പനിയായ തിംങ്ക് ആൻഡ് ലേണിന്റെ ആസ്തി വാങ്ങുന്നതിനാണ് മണിപ്പാൽ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചത്. ആകാശ് എഡ്യൂക്കേഷൻ സർവീസിൽ കമ്പനിക്കുള്ള 25 ശതമാനം ഓഹരികൾ ഉൾപ്പെടെ വാങ്ങാനായി ബിഡ് സമർപ്പിക്കും. നിലവിൽ തിംങ്ക് ആൻഡ് ലേണിന്റെ പാപ്പർ നടപടികൾ പുരോഗമിക്കുകയാണ്. ജിയോജെബ്ര, വൈറ്റ്ഹാറ്റ് ജൂനിയർ, ടോപ്പർ എന്നിവയും തിംങ്ക് ആൻഡ് ലേണിന്റെ അധീനതയിലാണ്. ആകാശ് എഡ്യൂക്കേഷൽ സർവീസിൽ നിലവിൽ മണിപ്പാൽ ഗ്രൂപ്പിന് 58 ശതമാനം ഓഹരികളുണ്ട്. മെഡിക്കൽ, എൻജിനിയറിംഗ് ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്ന സ്ഥാപനമാണ് ആകാശ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്‌പോൺസർഷിപ്പ് തുകയായ 158.9 കോടി രൂപ ലഭ്യമാക്കുന്നതിനായി കഴിഞ്ഞ വർഷം ജൂണിലാണ് ബൈജൂസിനെതിരെ ഇൻസോൾവൻസി നടപടികൾ ആരംഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |