
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതര"ത്തിന്റെ 150-ാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ ഇന്ന് രാവിലെ 9.30ന് ഡൽഹി ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. പ്രത്യേക സ്റ്റാമ്പും നാണയവും പുറത്തിറക്കും. രാവിലെ 9.50ന് രാജ്യത്തുടനീളം പൊതുസ്ഥലങ്ങളിൽ പൗരന്മാരുടെ പങ്കാളിത്തത്തോടെ 'വന്ദേമാതരം" ആലപിക്കും.
1875 നവംബർ ഏഴിന് അക്ഷയ നവമി ദിവസമാണ് ബംഗാളി കവി ബങ്കിംചന്ദ്ര ചാറ്റർജി 'വന്ദേമാതരം" രചിച്ചത്. ബംഗദർശൻ എന്ന സാഹിത്യ പ്രസിദ്ധീകരണത്തിലാണ്, അദ്ദേഹത്തിന്റെ ആനന്ദമഠ് എന്ന നോവലിനകത്തെ ഈ കവിത ആദ്യമായി അച്ചടിച്ചു വന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് പ്രചോദനമായി. 1950 ജനുവരി 24നാണ് ദേശീയ ഗീതമായി അംഗീകരിച്ചത്. 1896ൽ രബീന്ദ്രനാഥ് ടാഗോർ ഗാനം ആലപിച്ചത് വലിയ ശ്രദ്ധ നേടി. ബ്രിട്ടീഷ് ഭരണക്കൂടം ഗാനം നിരോധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |