
കോവളം: ബസിന്റെ വാതിലിനിടയിൽപ്പെട്ട് വിദ്യാർത്ഥിയുടെ കൈവിരൽ ഒടിഞ്ഞു. വാഴമുട്ടം മഞ്ചാടി ലെയ്നിൽ സുനിലിന്റെ മകൻ കാർത്തിക്കിന്റെ (12) വലതു കൈവിരലാണ് വാതിലിനിടയിൽപ്പെട്ടത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ വീടിനടുത്തുള്ള സ്റ്റോപ്പിൽ ഇറക്കിവിട്ടെന്നാണ് ആരോപണം. കോവളം ജംഗ്ഷനിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
ട്യൂഷൻ കഴിഞ്ഞ് സഹോദരിക്കൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു കാർത്തിക്. ബസിൽ കയറുന്ന സമയത്ത് യാത്രക്കാരിലാരോ അശ്രദ്ധമായി വാതിൽ അടയ്ക്കുകയായിരുന്നുവെന്നാണ് വിവരം. ചൂണ്ടുവിരലിനാണ് പരിക്കേറ്റത്. ബസിലുള്ളവർ ആശുപത്രിയിൽ കൊണ്ടുപോയില്ല. വഴമുട്ടത്താണ് വീടെന്ന് കുട്ടി പറഞ്ഞതോടെ അവിടത്തെ സ്‌റ്റോപ്പിൽ ഇറക്കിവിട്ട് ബസ് കടന്നുപോകുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |