
വീടുകളിൽ ഡെഡ് സ്പേസ് ഉണ്ടെങ്കിൽ അത് വീടിനും വീട്ടുകാർക്കും അത്ര നന്നല്ല എന്നാണ് പല വാസ്തുവിദഗ്ദ്ധരും പറയുന്നത്. ഉപയോഗമില്ലാതെ വെറുതേ കിടക്കുന്ന സ്ഥലങ്ങളെയാണ് ഡെഡ് സ്പേസ് എന്ന് അർത്ഥമാക്കുന്നത്. ഇത്തരം സ്ഥലങ്ങളിൽ പൊടിയും മാറാലയും നിറഞ്ഞ് നെഗറ്റീവ് എനർജി പുറപ്പെടുവിക്കും. ഇതുകൊണ്ടാണ് ഡെഡ് സ്പേസ് ഇല്ലാതാക്കാൻ വാസ്തു വിദഗ്ദ്ധർ പറയുന്നതിനുള്ള പ്രധാന കാരണം. മക്കൾ പഠിക്കാനും ജോലിക്കും മറ്റുമായി വിദേശങ്ങളിലേക്കും രാജ്യത്തെ മറ്റിടങ്ങളിലേക്കും പാേകുന്നതിനാൽ മിക്കവീടുകളിലും ഇത്തരം സ്പേസുകൾ ധാരാളം കാണും. വീട്ടുകാർ എല്ലാവരും ചേർന്ന് ആലോചിച്ചുവേണം ഇത്തരം സ്ഥലങ്ങളെ സമർത്ഥമായി ഉപയോഗിക്കാൻ. വരുമാനം കിട്ടുന്ന നിലയിലാണെങ്കിൽ ഏറെ നന്ന്.
വീട്ടിലെ ഒന്നോ രണ്ടോ മുറിയാണ് ഒഴിഞ്ഞുകിടക്കുന്നതെങ്കിൽ പേയിംഗ് ഗസ്റ്റുകൾക്കായി വാടകയ്ക്കുകൊടുത്ത് ആ മുറികളെ ഉപയോഗിക്കാം. ഇതിലൂടെ ഒരു അധിക വരുമാനവും ലഭിക്കും. സ്കൂളുകളോ കോളോജുകളോ ഓഫീസുകളോ അടുത്തുണ്ടെങ്കിൽ ഇത് എളുപ്പമാകും.
സ്റ്റെയർകേസിന്റെ അടിഭാഗം മിക്കവീടുകളിലും വലിയൊരു ഡെഡ് സ്പേസാണ്. പൂജാമുറിയായി ഈ സ്ഥലം ഉപയോഗിക്കാൻ പല കാരണങ്ങളാലും പറ്റില്ല. സ്റ്റോറേജ് സ്പേസാക്കുകയാണ് ഏറ്റവും നന്ന്. കബോഡുകൾ നിർമ്മിച്ചുവേണം സാധനങ്ങൾ സൂക്ഷിക്കാൻ. അങ്ങനെയെങ്കിൽ വീട്ടിലെ ഏറ്റവും ഉപയോഗമുളള സ്ഥലമാക്കി ഇതിനെ മാറ്റാം. ഇൻവെർട്ടർ ബാറ്ററിപോലുള്ളവ ഇവിടെ സുരക്ഷിതമായി സൂക്ഷിക്കാം. എന്തുസൂക്ഷിച്ചാലും നല്ല അടുക്കുംചിട്ടയോടെ വൃത്തിയായി സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പുറത്തെ സ്റ്റെയർകേസാണെങ്കിൽ അവിടം അടച്ചെടുത്ത് വാഷിംഗ് മെഷീൻ സൂക്ഷിക്കാനുള്ള ഇടമാക്കാം. ഇവിടെത്തന്നെ പത്രങ്ങളും പഴയ മാസികകളും സൂക്ഷിക്കുകയുമാവാം.
കട്ടിലുകൾക്ക് അടിയിലുള്ള സ്ഥലം വലിയാെരു ഡെഡ് സ്പേസാണ്. ഇതെങ്ങനെ സമർത്ഥമായി ഉപയോഗിക്കുമെന്നത് വലിയാെരു പ്രശ്നമാണ്. ചാനലുകൾ പിടിപ്പിച്ച ബോക്സുകൾ ഫിറ്റുചെയ്താൽ വസ്ത്രങ്ങൾ ഉൾപ്പെടെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |