
തിരുവനന്തപുരം: ശബരിമലയിലെ ശ്രീകോവിലിന്റെ വാതിൽ സ്വർണം പൂശിയതിന്റെ മറവിൽ തട്ടിപ്പുസംഘം കൊള്ളയടിച്ചത് 275 പവനിലേറെ സ്വർണം.
1998ൽ വ്യവസായി വിജയ്‌മല്യ രണ്ടര കിലോയിലേറെ സ്വർണമുപയോഗിച്ചാണ് ശ്രീകോവിൽ വാതിൽ പൊതിഞ്ഞിരുന്നത്. ഇതിന് തിളക്കം മങ്ങിയെന്നും എലി കയറുന്നെന്നും കാരണമുണ്ടാക്കി 2019ൽ ഉണ്ണികൃഷ്ണൻ പോറ്റി പഴയ വാതിൽ മാറ്റി പുതിയത് നൽകി. ഇതിൽ 40പവൻ സ്വർണമാണ് പൂശിയതെന്നാണ് അന്വേഷണ സംഘത്തിനുള്ള വിവരം. കോടികൾ വിലയുള്ള സ്വർണമാണ് ഇങ്ങനെ കൊള്ളയടിച്ചത്.
ശ്രീകോവിലിന്റെ ഭാഗമായുള്ള മുഴുവൻ ഭാഗങ്ങളും 30.291കിലോഗ്രാം സ്വർണം ഉപയോഗിച്ചാണ് പൊതിഞ്ഞിട്ടുള്ളത്. ശ്രീകോവിലിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളി, ശ്രീകോവിൽ വാതിലിന്റെ കട്ടിള എന്നിവയിൽ നിന്ന് സ്വർണം തട്ടിയെടുത്തതിന് കേസെടുത്തിട്ടുണ്ട്. രണ്ടിലും പോറ്റിയാണ് ഒന്നാം പ്രതി.
പഴയ വാതിലിലെ സ്വർണം ഉരുക്കി മാറ്റിയ ശേഷം, തുച്ഛമായ സ്വർണമെടുത്ത് പുതിയ കതകിൽ പൂശിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കതക് സ്വർണം പൂശാനെന്ന പേരിൽ വൻതോതിൽ പണപ്പിരിവ് നടത്തിയതായും വിവരമുണ്ട്.
സ്വർണ കതകെന്ന്
മഹസറിൽ ചേർത്തില്ല
1 ശ്രീകോവിൽ വാതിലും കൊള്ളയടിച്ചെന്ന് കണ്ടെത്തിയതോടെ വമ്പൻ തട്ടിപ്പാണ് ശബരിമലയിൽ നടന്നതെന്ന് വ്യക്തമാവുകയാണ്. സ്വർണക്കൊള്ളയ്ക്ക് കളമൊരുക്കാൻ മഹസറിലും തിരിമറി നടത്തി. സ്വർണം പൊതിഞ്ഞ കതകാണ് പോറ്റിക്ക് നൽകിയതെങ്കിലും മഹസറിലുള്ളത് വെറും കതക് പാളികളെന്നാണ്
2 പോറ്റിയുടെ സ്പോൺസർഷിപ്പിൽ തേക്ക് തടിയിൽ പണിത് ചെമ്പ് പൊതിഞ്ഞ ശേഷം സ്വർണം പൂശിയ പുതിയ കതക് 2019 മാർച്ചിലാണ് ഘടിപ്പിച്ചത്. ഈ വാതിൽ സ്വർണം പൂശിയതാണെന്ന് മഹസറിലുണ്ടെങ്കിലും എടുത്തുമാറ്റിയ പഴയ വാതിലിലെ സ്വർണത്തെക്കുറിച്ച് പരാമർശമി
3 പഴയ വാതിലിന്റെ 2 പാളികൾ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിനെ ഏൽപിക്കുന്നുവെന്നാണ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ തയ്യാറാക്കിയ മഹസറിലുള്ളത്.
4 ഈ വാതിൽ ശബരിമലയിലെ ലോക്കർ റൂമിലുണ്ടെന്നാണു പറയുന്നത് എന്നാൽ അഭിഷേക കൗണ്ടറിനടുത്ത് മഴയും വെയിലുമേറ്റ് അടുത്തിടെ വരെ കിടന്നിരുന്നു. സ്വർണക്കൊള്ള പുറത്തറിഞ്ഞ ശേഷമാണ് സ്ട്രോംഗ് റൂമിലാക്കിയത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |