
കൊച്ചി: മറ്റൊരാളിൽ നിന്ന് വാങ്ങിയ വാഹനത്തിന്റെ രജിസ്ട്രേഷൻ പൂർത്തിയായില്ലെന്ന പേരിൽ ഇൻഷ്വറൻസ് കമ്പനിക്ക് ക്ലെയിം തുക നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി. പ്രീമിയം അടച്ചിട്ടുള്ളതിനാൽ വാഹനത്തിന്റെ ഉടമസ്ഥത മാറിയത് ഇൻഷ്വറൻസ് ബാദ്ധ്യതയെ ബാധിക്കില്ല. കരാർ ലംഘനമുണ്ടെങ്കിൽ മാത്രമേ കമ്പനിക്ക് ഇൻഷ്വറൻസ് തുക നിഷേധിക്കാനാകൂ എന്നും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് വ്യക്തമാക്കി.
അപകടം നടന്ന ദിവസത്തിനു മുമ്പ് വാഹനത്തിന്റെ ഉടമസ്ഥത കൈമാറിയില്ലെന്ന പേരിൽ മരിച്ചയാളുടെ കുടുംബത്തിന് ക്ലെയിം നിഷേധിച്ചത് റദ്ദാക്കി ഇൻഷ്വറൻസ് തുക അനുവദിക്കാൻ നിർദ്ദേശിച്ച ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പാലക്കാട് സ്വദേശി എൻ.ജെ. ജോസഫിന്റെ ഹർജി അനുവദിച്ചാണ് ഉത്തരവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |