
ശിവഗിരി : ശ്രീനാരായണ ദിവ്യസത്സംഗത്തിനും ധ്യാനത്തിനും ഇന്ന് ശിവഗിരിയിൽ തുടക്കമാകും. രാവിലെ 10ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ ആചാര്യതയിൽ ഗുരുപൂജയോടെ ചടങ്ങുകൾ ആരംഭിക്കും.ഗുരുദേവ ദർശനത്തെ ആസ്പദമാക്കി സ്വാമി അസംഗാനന്ദഗിരി, സ്വാമി ദേവാത്മാനന്ദ, സ്വാമി ധർമ്മാനന്ദ എന്നിവർ ഗുരുധർമ്മ പ്രബോധനം നടത്തും. ജപം , ധ്യാനം, സമൂഹ പ്രാർത്ഥന, ശാന്തി ഹവനയജ്ഞം , മംഗളാരതി എന്നിവയും നടക്കും. ദിവ്യസത്സംഗം ഞായറാഴ്ച സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |