
ശിവഗിരി: മഹാതീർത്ഥാടനത്തിന് ഒരുക്കങ്ങൾ ആരംഭിച്ചതോടെ ശിവഗിരി സന്ദർശിക്കുന്ന ഭക്തരുടെ എണ്ണം വർദ്ധിക്കുന്നു. നാട്ടിൽ നിന്നും മറുനാടുകളിൽ നിന്നുമുള്ളവരുടെ വരവും തുടങ്ങി. ചെന്നൈ, കർണാടക എന്നിവിടങ്ങളിൽ നിന്നും ഭക്തർ തീർത്ഥാടന കാലത്തിനു മുൻപേ വന്നുകൊണ്ടിരിക്കുന്നു.
കർണാടകയിൽ നിന്നും ശിവഗിരി മഠത്തിലെ സ്വാമി സത്യാനന്ദതീർത്ഥരുടെ നേതൃത്വത്തിലുള്ള ഉടുപ്പി, മംഗലാപുരം സംഘം ഇന്നലെ ശിവഗിരി മഠത്തിലെത്തി. ശാരദാ മഠത്തിലും വൈദിക മഠത്തിലും ഗുരുദേവറിക്ഷാ മണ്ഡപത്തിലും ബോധാനന്ദ സ്വാമി സമാധിപീഠത്തിലും മഹാസമാധിയിലും ദർശനവും പ്രാർത്ഥനയും നടത്തിയ ശേഷം കുന്നുംപാറ, ചെമ്പഴന്തി, അരുവിപ്പുറം എന്നീ പുണ്യകേന്ദ്രങ്ങളിലേക്ക് യാത്രയായി. തീർത്ഥാടന ദിനങ്ങളിൽ ഇവിടെ നിന്നൊക്കെ ഭക്തർ എത്തുന്നതിനുള്ള ക്രമീകരണങ്ങളായതായി സ്വാമി സത്യാനന്ദതീർത്ഥ, ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി എന്നിവർ പറഞ്ഞു. ഗുരുധർമ്മ പ്രചരണ സഭയുടെ കർണാടക സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള വിവിധ ജില്ലകളിൽ നിന്നും യൂണിറ്റുകളിൽ നിന്നും തീർത്ഥാടകരെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |