
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദളപതി വിജയ്‌യുടെ ജനനായകനിലെ ആദ്യ ഗാനം പുറത്ത്. 'ദളപതി കച്ചേരി' എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതത്തിൽ നിറഞ്ഞാടുന്ന വിജയ്‌യെ ഗാനത്തിൽ കാണാം. ഒപ്പം പൂജ ഹെഗ്ഡെയും മലയാളത്തിന്റെ സ്വന്തം മമിത ബെെജുവും ചുവടുവയ്ക്കുന്നുണ്ട്. ഒരു പക്കാ സെലിബ്രേഷൻ വെെബിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. അറിവ് രചന നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറും വിജയും അറിവും ചേർന്നാണ്. എച്ച് വിനോദ് ആണ് ജനനായകൻ സംവിധാനം ചെയ്യുന്നത്. ചിത്രം 2026 ജനുവരി ഒമ്പതിന് തിയേറ്ററുകളിലെത്തും.
ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, മമിത ബൈജു തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.
ഛായാഗ്രഹണം : സത്യൻ സൂര്യൻ,ആക്ഷൻ : അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, എഡിറ്റിംഗ് : പ്രദീപ് ഇ രാഘവ്, കൊറിയോഗ്രാഫി : ശേഖർ, സുധൻ, ലിറിക്സ് : അറിവ്, കോസ്റ്റിയൂം : പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ : ഗോപി പ്രസന്ന, മേക്കപ്പ് : നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |