SignIn
Kerala Kaumudi Online
Sunday, 01 March 2026 10.26 PM IST

അവസാനം കടുത്ത തീരുമാനമെടുത്ത് തൃഷ; വിജയെ അൺഫോളോ ചെയ്തു, ചർച്ചകൾ കൊഴുക്കുന്നു

Increase Font Size Decrease Font Size Print Page
trisha

നടനും തമിഴക വെട്രി കഴകം പാർട്ടി സ്ഥാപകനുമായ വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിന് അപേക്ഷ സമർപ്പിച്ചതിന് പിന്നാലെ വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. നടിയുമായി അവിഹിതം ആരോപിച്ചാണ് സംഗീത ചെങ്കൽപേട്ട് കുടുംബകോടതിയിൽ അപേക്ഷ നൽകിയത്. വിജയുടെ ദാമ്പത്യത്തിൽ വില്ലത്തി തൃഷയാണെന്ന് ആരോപിച്ച് നടിക്കെതിരെ വലിയ രീതിയിൽ സൈബർ ആക്രമണം നടക്കുന്നുണ്ട്.

ഇതിനിടെ വിജയെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്‌തെന്ന വാർത്തകളാണ് പുറത്തുവരുന്നത്. മുൻപ് വിജയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് താരം നടനൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. അത് ഡിലീറ്റ് ചെയ്തിട്ടില്ല. നിലവിൽ തൃഷയുടെ ഫോളോ ലിസ്റ്റിൽ വിജയ് ഇല്ലെന്നും ആരാധകർ പറുന്നു. എന്നാൽ തൃഷ മുൻപും വിജയെ ഫോളോ ചെയ്തിരുന്നില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

വിവാദങ്ങളിൽ ഇതുവരെ വിജയ് പ്രതികരിച്ചിട്ടില്ല. നടി തൃഷയുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ ആരോപണം ഉന്നയിച്ചപ്പോഴും വിജയ് മൗനം പാലിച്ചതേയുള്ളൂ. നേരത്തെ വിജയുടെ മകനും നടനെ അൺഫോളോ ചെയ്തിരുന്നു. മുൻപ് പിതാവിന്റെ പ്രൊഫെെൽ ഫോളോ ചെയ്തിരുന്ന ജേസൺ സഞ്ജയ് അമ്മയുടെ വിവാഹമോചന ഹർജിക്ക് പിന്നാലെ വിജയ്യെ അൺഫോളോ ചെയ്തുവെന്നാണ് വിവരം. വിജയ്‌യുമായി പിണങ്ങിയതിന്റെ സൂചനയായിട്ടാണ് ഇതിനെ വ്യഖ്യാനിക്കപ്പെടുന്നത്. ഒരു സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് 25കാരനായ ജേസൺ. രണ്ടുകുട്ടികളാണ് ഇവർക്കുള്ളത്. മകൻ ജേസൺ സഞ്ജയ്യും മകൾ ദിവ്യ സാഷയും. 'വേട്ടൈക്കാരൻ' എന്ന സിനിമയിൽ മകൻ ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. മകൾ ദിവ്യ 'തെരി'യിലും അഭിനയിച്ചിരുന്നു.

TAGS: TRISHA, VIJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.