
കൊല്ലം: ഭാര്യയേയും മകളെയും ഭാര്യയുടെ മാതാപിതാക്കളെയും മർദ്ദിച്ച പ്രതി പിടിയിൽ. മയ്യനാട് തൊക്കുംകര വരവിള വീട്ടിൽ ഇക്ബാലാണ് (30) കൊട്ടിയം പൊലീസിന്റെ പിടിയിലായത്. ഭാര്യയെ ഇക്ബാൽ ഫോണിലൂടെ അസഭ്യം പറഞ്ഞത് ഭാര്യാമാതാവ് ചോദ്യം ചെയ്തിരുന്നു. ഇതിലെ വിരോധം കാരണം കഴിഞ്ഞദിവസം രാവിലെ ഭാര്യവീട്ടിലെത്തിയ പ്രതി ഭാര്യയെയും മകളെയെയും മാതാപിതാക്കളെയെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഭാര്യ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത കൊട്ടിയം പൊലീസ് പ്രതിയെ വീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു. കൊട്ടിയം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ വിഷ്ണു, മിഥുൻ, സി.പി.ഒമാരായ നൗഷാദ്, അരുൺ കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |