
വേറിട്ട ആശയങ്ങൾ അവതരിപ്പിച്ച് ബിസിനസ് നടത്തി മികച്ച വിജയം നേടിയെടുക്കുകയെന്നത് ശ്രദ്ധേയമാണ്. ഇത്തരത്തിലുളള പല വിജയകഥകളും നാം നിത്യവും കേൾക്കാറുണ്ട്. അത്തരത്തിൽ വീട്ടിലിരുന്നുതന്നെ മാസം 50,000 രൂപയലിധികം സമ്പാദിക്കാൻ കഴിയുന്ന ഒരു ബിസിനസ് ആശയം പരിചയപ്പെട്ടാലോ? വിദേശരാജ്യങ്ങളിൽ ഉടലെടുത്ത 'ക്ലൗഡ് കിച്ചൺ' എന്ന ആശയമാണ് കേരളത്തിലുടനീളം തരംഗമായിരിക്കുന്നത്. കുറഞ്ഞ നിക്ഷേപം നടത്തി കൂടുതൽ വരുമാനം നേടിയെടുക്കാൻ സാധിക്കുമെന്നതാണ് ക്ലൗഡ് കിച്ചണിന്റെ പ്രത്യേകത.
ഇതൊരു അടുക്കളയാണ്. ഇവിടെ ഭക്ഷണമാണ് വിറ്റഴിക്കുന്നത്. ഇത് ഹോട്ടലുകളിലെയും റസ്റ്റോറുകളിലെയും രീതിയിൽ നിന്നും വ്യത്യസ്‌തമാണ്. ഇവിടെ ഇരുന്ന് കഴിക്കാനുളള സംവിധാനങ്ങൾ ഉണ്ടാവുകയില്ല. പകരം ഓൺലൈൻ ഫുഡ്‌ഡെലിവെറി ആപ്ലിക്കേഷനുകളായ സൊമാറ്റോ, സ്വിഗ്ഗി പോലുളളവയിൽ നിന്ന് ഓർഡറുകൾ സ്വീകരിച്ചാണ് ഭക്ഷണം കൃത്യസ്ഥലങ്ങളിൽ എത്തിക്കുന്നത്.
മറ്റുളള ബിസിനസുകളുമായി താരതമ്യം ചെയ്യുമ്പോൾ ക്ലൗഡ് കിച്ചണുകൾ നടത്തുന്നതിന് അധികം പണച്ചെലവില്ല. ഹോട്ടലുകൾ ആകർഷകമാക്കുന്നതുപോലെ ഇന്റീരിയർ ഡിസൈനിന്റെയോ കൂടുതൽ ജീവനക്കാരുടെയോ ആവശ്യമില്ല. ഏതുതരത്തിലുളള ഭക്ഷണവും ക്ലൗഡ് കിച്ചണിലൂടെ തയ്യാറാക്കി വിതരണം ചെയ്യാവുന്നതാണ്. മികച്ച രീതിയിൽ ഭക്ഷണം പാചകം ചെയ്യുന്നവർക്ക് ക്ലൗഡ് കിച്ചണിലൂടെ നല്ല വരുമാനം നേടാം.

ലളിതമായി തുടങ്ങി ഘട്ടംഘട്ടമായി ബിസിനസ് വളർത്തിയെടുക്കുകയാണ് ക്ലൗഡ് കിച്ചണിൽ സ്വീകരിക്കേണ്ടത്. സ്വന്തം കെട്ടിടത്തിലോ,വാടകക്കെട്ടിടത്തിലോ പുതിയ ആശയം പരീക്ഷിക്കാവുന്നതാണ്. ജലലഭ്യതയും ഭക്ഷണത്തിന്റെ ഗുണനിലവാരവും ശ്രദ്ധിക്കേണ്ടതുണ്ട്.
ബിസിനസ് ആരംഭിക്കാൻ
സൊമാറ്റോയിലൂടെയാണ് നിങ്ങൾ പുതിയ ആശയം ആരംഭിക്കാൻ തയ്യാറെടുക്കുന്നതെങ്കിൽ ചില കാര്യങ്ങൾ പൂർത്തിയാക്കേണ്ടതാണ്. അതിനായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അതിനായി നിങ്ങളുടെ പേര്,ബിസിനസ് ഈമെയിൽ, ഫോൺ നമ്പർ, അടുക്കളയുടെ പേര്, നഗരം,മേൽവിലാസം എന്നിവ നൽകണം. അതിനുശേഷം ഭക്ഷ്യസുരക്ഷാ വകുപ്പ് അനുമതി ഉറപ്പായും നേടിയിരിക്കണം. പ്രതിവർഷം നിങ്ങളുടെ സമ്പാദ്യം 40 ലക്ഷത്തിലധികമാണെങ്കിൽ ജിഎസ്ടിയ്ക്കും രജിസ്റ്റർ ചെയ്യണം.കൃത്യമായ മേൽവിലാസമുളള കെട്ടിടത്തിലായിരിക്കണം ക്ലൗഡ് കിച്ചൺ നടത്തേണ്ടത്. കൃത്യമായ പഠനങ്ങൾ നടത്തിയതിനുശേഷം ക്ലൗഡ് കിച്ചൺ രംഗത്തേക്ക് ചുവടുവയ്ക്കുകയാണെങ്കിൽ നിങ്ങളെ തേടി മികച്ച ലാഭമായിരിക്കും എത്തുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |