
ചാലക്കുടി: പള്ളിയിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ, നഗരസഭാ കൗൺസിലർ തോമസ് മാളിയേക്കൽ (60) കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാവിലെ വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ തോമസ് മാളിയേക്കൽ നേരത്തെ ഓട്ടോ ഡ്രൈവറായിരുന്നു.
കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്, സംസ്‌കാര സാഹിതി നിയോജക മണ്ഡലം സെക്രട്ടറി, കെ.പി.സി.സി വിചാർ വിഭാഗ് നിയോജക മണ്ഡലം വൈസ് ചെയർമാൻ, ഓട്ടോ തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി) യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ്. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലും സജീവമായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് നോർത്ത് ചാലക്കുടി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ:ഷൈനി. മക്കൾ: ഡീൻ മരിയ, ആന്റോ ക്രിസ്റ്റിൻ (നഴ്‌സിംഗ് വിദ്യാർത്ഥികൾ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |