
തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിൽ സൗരാഷ്‌ട്രയ്ക്കെതിരെ 73 റൺസിന്റെ നിർണായകമായ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി കേരളം. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സിൽ 233 റൺസിന് ഓൾഔട്ടായി. തുടർന്ന് രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ സൗരാഷ്ട്ര രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 47 റൺസെന്ന നിലയിലാണ്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്കോറിനേക്കാൾ 26 റൺസ് പിന്നിലാണ് സൗരാഷ്ട്ര.
ആദ്യ ഇന്നിംഗ്‌സിൽ സൗരാഷ്‌ട്ര 160 റൺസിന് ഓൾഔട്ടായിരുന്നു.
അർദ്ധ സെഞ്ച്വറി നേടിയ രോഹൻ കുന്നുമ്മൽ (80), ബാബ അപരാജിത് (69), മികച്ച ചെറുത്ത് നില്പ് നടത്തിയ അങ്കിത് ശർമ്മ (38) എന്നിവരുടെ ബാറ്റിംഗാണ് കേരളത്തെ ഒന്നാം ഇന്നിംഗ്‌സ് ലീഡിലേക്ക് നയിച്ചത്.
ബ്രാവോ ബാബ
82/2 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച കേരളത്തിന് തുടക്കത്തിൽ തന്നെ അഹ്മദ് ഇമ്രാന്റെ (10) വിക്കറ്റ് നഷ്ടമായി. ഇമ്രാനെ ജയ്ദേവ് ഉനദ്ഘട്ട് സ്വന്തം പന്തിൽ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. സ്കോർ 128ൽ നിൽക്കെ രോഹനെ ചിരാഗ് ജാനി എൽബിഡബ്ല്യുവിൽ കുരുക്കി. തുടർന്നെത്തിയ ക്യാപ്‌ടൻ മുഹമ്മദ് അസറുദ്ദീനെ ഉനദ്ഘട്ട് ഡക്കാക്കി മടക്കി.എന്നാൽ അങ്കിത് ശർമ്മയും ബാബ അപരാജിത്തും ചേർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് തുണയായി. ഇരുവരും ചേർന്നുള്ള 78 റൺസ് കൂട്ടുകെട്ട് കേരളത്തെ ലീഡിലെത്തിച്ചു.
അങ്കിത് ശർമ്മയെ പുറത്താക്കി ധർമ്മേന്ദ്ര സിംഗ് ജഡേജയാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടർന്നെത്തിയവരിൽ ആർക്കും പിടിച്ചു നില്ക്കാനായില്ല. വരുൺ നായനാരും ബേസിൽ എൻ പിയും റണ്ണെടുക്കാതെ മടങ്ങിയപ്പോൾ ഏദൻ ആപ്പിൾ ടോം നാല് റൺസെടുത്ത് പുറത്തായി. ഒടുവിൽ ഒരറ്റത്ത് ഉറച്ച് നിന്ന ബാബ അപരാജിത്തും പുറത്തായതോടെ കേരളത്തിന്റെ ഇന്നിംഗ്‌സ് 233ൽ അവസാനിച്ചു. 19 റൺസിനിടെയാണ് കേരളത്തിന് അവസാന 5 വിക്കറ്റുകൾ നഷ്‌ടമായത്. ജയ്ദേവ് ഉനദ്ഘട്ട് നാലും ഹിതെൻ കാംബി രണ്ട് വിക്കറ്റും വീഴ്ത്തി.
രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ സൌരാഷ്ട്രയ്ക്ക് തുടക്കത്തിൽ തന്നെ ഹാർവിക് ദേശായിയുടെ (5) വിക്കറ്റ് നഷ്ടമായി. ഹാർവിക് എം.ഡി നിധീഷിന്റെ പന്തിൽ രോഹൻ ക്യാച്ചെടുത്താണ് പുറത്തായത്. രണ്ടാം വിക്കറ്റിൽ ഒത്തു ചേർന്ന ഗജ്ജർ സമ്മാറും ജയ് ഗോഹിലും ചേർന്ന് കൂടുതൽ വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ രണ്ടാം ദിവസം പൂർത്തിയാക്കി. കളി അവസാനിക്കുമ്പോൾ ഗജ്ജർ 20ഉം ജയ് ഗോഹിൽ 22ഉം റൺസും നേടി ക്രീസിലുണ്ട്.
ആറാടി ആകാശ്
സൂറത്ത്: രഞ്ജി ട്രോഫി പ്ലേറ്റ് ഗ്രൂപ്പിൽ അരുണാചൽ പ്രദേശിനെതിരെ തുടർച്ചയായി 8 സിക്‌സുകൾ അടിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ വേഗമേറി യ അർദ്ധ സെഞ്ച്വറി കുറിച്ച് മേഘാലയയുടെ ആകാശ് ചൗധരി. പേസ് ബൗളറായ ആകാശ് ഇന്നലെ എട്ടാമനായി ക്രീസിലെത്തി 11 പന്തിൽ അർർദ്ധ സെഞ്ച്വറി തികച്ചാണ് ബാറ്ര് കൊണ്ട് ചരിത്രം കുറിച്ചത്. 2012ൽ ഇംഗ്ലീഷ് കൗണ്ടി പോരാട്ടത്തിൽ എസക്സിനെതിരെ 12 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച ലെസ്റ്റർ ഷെയറിന്റെ വെയ്‌ൻ വൈറ്റിന്റെ പേരിലുണ്ടായിരുന്ന റെക്കാഡാണ് 25കാരനായ ആകാശ് തിരുത്തിയത്. അരുണാചലിന്റെ ഇടം കയ്യൻ സ്പിന്നർ ലിമാർ ദാബിക്കെതിരെയാണ് 6 സിക്സ് ഒരോ വറിൽ ആകാശ് അടിച്ചത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തുടർച്ചായായി എട്ട് സിക്സ് നേടുന്ന
ആദ്യതാരവും ഒരോവറിൽ ആറ് സിക്സ് നേടുന്ന മൂന്നാമത്തെ താരവുമാണ് ആകാശ്. ഗാരി സോബേഷ്സ്, രവി ശാസ്ത്രി എന്നിവരാണ് ഇതിന് മുമ്പ് ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരോവറിൽ 6 സിക്സ് നേടിയവർ. ആകാശ് ഫിഫ്‌റ്റി തികച്ച ് അധികം വൈകാതെ മേഘാലയ 628/6 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു. 14 പന്തിൽ 50 റൺസുമായി ആകാശും കൂടെ സ്വാസ്‌തിക് ഛെത്രിയും (17) പുറത്താകാതെ നിന്നു. ഒന്നാം ഇന്നിംഗ്‌സിനിറങ്ങിയ അരുണാചൽ 73 റൺസിന് ഓൾഔട്ടായി. തുടർന്ന ് ഫോളോ ഓൺ ചെയ്യുന്ന അവർ രണ്ടാം ദിനം കളി നിറുത്തുമ്പോ ൾ 29/3 എന്ന നിലയിൽ പതർച്ചയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |