
ബ്രസീലിയ: തെക്കൻ ബ്രസീലിലെ പരാന സംസ്ഥാനത്ത് ചുഴലിക്കാറ്റിൽ 6 മരണം. 700ലേറെ പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം, വെള്ളിയാഴ്ച രാത്രി റിയോ ബൊണീറ്റോ ഡോ ഇഗ്വാസൂ പട്ടണത്തിലായിരുന്നു സംഭവം. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിച്ചതോടെ പട്ടണത്തിന്റെ 90 ശതമാനവും തകർന്നു. വൈദ്യുതി വിതരണം നിലച്ചു. പ്രദേശത്ത് യുദ്ധ സമാനമായ സാഹചര്യമാണെന്ന് ബ്രസീലിയൻ അധികൃതർ പറഞ്ഞു. സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് ദുഃഖാചരണം പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |