
ആലപ്പുഴ: ഒന്നരക്കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്ന് കടത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി കുമ്പളത്ത് വെളി ബി.റിനാസ്(22),എറണാകുളം കോതമംഗലം മാമലക്കണ്ടം പുതിയാപെട്ടയിൽ പി.എസ്.അപ്പു(29), തൃശൂർ തലൂർകളപ്പുരക്കൽ കെ.എസ്.അനന്തു(30) എന്നിവരെയാണ് എക്സൈസ് സംഘം ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് പരിസരത്ത് നിന്ന് പിടികൂടിയത്.
രണ്ടരക്കിലോ കഞ്ചാവ്, 1.100 കിലോഗ്രാം ഹാഷിഷ് ഓയിൽ, നാല് ഗ്രാം മെത്താംഫിറ്റമിൻ, 334 എം.ഡി.എം.എ പില്ലുകൾ എന്നിവയും പിടിച്ചെടുത്തു.
63,500 രൂപയും അഞ്ച് മൊബൈൽ ഫോണുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ജില്ലയിൽ ആദ്യമായിട്ടാണ് ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് പിടികൂടുന്നത്.
അന്യ സംസ്ഥാനങ്ങളിൽ നിന്ന് മയക്കുമരുന്ന് കേരളത്തിലെത്തിക്കുന്ന സംഘത്തിലെ പ്രധാനകണ്ണികളാണിവർ.നാട്ടിലെ എജന്റ് മുഖേന ആവശ്യക്കാരെ കണ്ടെത്തിയശേഷം ഡ്രോപ്പ് സിസ്റ്റം ഉപയോഗിച്ചാണ് മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത്. വെർച്വൽ നമ്പറുകൾ ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തിയിരുന്നതെന്നും അതിനാൽ പ്രധാനകണ്ണികൾ പിടിക്കപ്പെടുന്നത് അപൂർവമാണെന്നും എക്സൈസ് സംഘം പറഞ്ഞു.ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എസ്.അശോക് കുമാറിന്റെ മേൽനോട്ടത്തിൽ
ആർ. പ്രശാന്ത്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഷിബു പി.ബെഞ്ചമിൻ,സി.വി.വേണു,ഇ.കെ.അനിൽ,സിവിൽ എക്സൈസ് ഓഫീസർമാരായ വർഗീസ് പയസ്, ഗോപീകൃഷ്ണൻ,എ.പി.അരുൺ,വി.ബി.വിപിൻ,വനിതസിവിൽ എക്സൈസ് ഓഫീസർ ഷൈനി,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എ.ജെ.വർഗീസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |