
കൊച്ചി: രാജ്യത്തെ ടെലികോം മേഖലയ്ക്ക് ആശ്വാസം പകർന്ന് പ്രമുഖ മൊബൈൽ സേവന ദാതാക്കളായ വോഡഫോൺ ഐഡിയയുടെ നഷ്‌ടം 5,524 കോടി രൂപയിലേക്ക് താഴ്ന്നു. കമ്പനിയുടെ വരുമാനം ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 2.4 ശതമാനം ഉയർന്ന് 11,194 കോടി രൂപയായി. കേന്ദ്ര സർക്കാരിലേക്ക് നൽകാനുള്ള തുകയ്ക്ക് ആനുപാതികമായി ഓഹരികൾ നൽകിയതോടെ സാമ്പത്തിക ബാദ്ധ്യത കുറഞ്ഞതാണ് നേട്ടമായത്. ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം(എ.ആർ.പി.യു) 8.7 ശതമാനം ഉയർന്ന് 180 രൂപയിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |