
കൊച്ചി: പത്ത് കോടി രൂപയുടെ ലംബോർഗിനി റിവോൾട്ടോ ആഡംബര കാറിന്റെ നമ്പറിന് 25 ലക്ഷം രൂപ ചെലവിട്ട് വ്യവസായി. കെഎൽ 07 ഡിഎച്ച് 7000 നമ്പറിന് വേണ്ടി ലിറ്റ്മസ് സെവൻ കൺസൽട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡാണ് വലിയ വില നൽകിയത്. 25,02,000 രൂപയാണ് കമ്പനി ചെലവാക്കിയത്. നികുതിയും അധിക സംവിധാനങ്ങൾക്കുമുള്ള ചെലവുകൾക്ക് പുറമെ 10,06,22,207 രൂപയാണ് കാറിന്റെ വില. ഇഷ്ട നമ്പർ ലേലത്തിലൂടെയാണ് കമ്പനി വിളിച്ചെടുത്തത്.
ഇതാദ്യമായല്ല, കമ്പനിയുടമ വേണു ഗോപാലകൃഷ്ണൻ ഇഷ്ട നമ്പർ ലേലത്തിലൂടെ സ്വന്തമാക്കുന്നത്. എറണാകുളം ആർ.ടി ഓഫീസിന് കീഴിൽവരുന്ന കെ.എൽ. 07 ഡി.ജി 0007 എന്ന നമ്പരാണ് 46.24 ലക്ഷം രൂപയ്ക്ക് വേണു ഗോപാലകൃഷ്ണൻ അന്ന് സ്വന്തമാക്കിയത്. കമ്പനിയുടെ ലംബോർഗിനി ഉറൂസ് എസ്.യു.വിക്ക് വേണ്ടിയായിരുന്നു ഫാൻസി നമ്പർ. ഈ നമ്പറിനായുള്ള ലേലത്തിൽ മത്സരിക്കാൻ 25000 രൂപയടച്ച് അഞ്ച് പേർ രംഗത്തുണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും വിലയുള്ള നമ്പറാണിത്. കേരളത്തിൽ ഇതിന് മുമ്പ് ഏറ്റവും ഉയർന്ന തുകയുടെ നമ്പർ ലേലം 2019ലായിരുന്നു. കെഎൽ 01 സികെ. 0001 എന്ന നമ്പർ 31 ലക്ഷം രൂപയ്ക്കാണ് അന്ന് ലേലത്തിൽ പോയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |