
കാടിന്റെ രാജാവ് എന്നാണ് സിംഹത്തെ അറിയപ്പെടുന്നത്. അതിന്റെ രാജകീയമായ നിൽപ്പും രൂപവും ശബ്ദവുമാണ് അങ്ങനെ വിളിക്കാനുള്ള പ്രധാന കാരണം. സിംഹത്തെ ഭയത്തോടെയാണ് നാം കാണുന്നതെങ്കിലുംപല രാജ്യങ്ങളിലും ഇതിനെ ഇണക്കി വളർത്താറുണ്ട്. ഇപ്പോഴിതാ സിംഹത്തിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. സിംഹം കാറിന്റെ പിൻ സീറ്റിൽ ഇരുന്ന് ഗ്ലാസിലൂടെ തല പുറത്തേയ്ക്കിട്ട് നോക്കുന്ന വീഡിയോയാണ് അത്.
ദുബായിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് റിപ്പോർട്ട്. പല ഗൾഫ് രാജ്യങ്ങളിലും ഇത്തരത്തിൽ സിംഹത്തിനെയും കടുവയെയും ചീറ്റയെയും വളർത്തുന്ന രീതിയുണ്ട്. കേരളത്തിൽ പൂച്ചയെയും നായയെയും വളർത്തുന്ന പോലെയാണ് അവർ അവിടെ സിംഹത്തെ വളർത്തുന്നത്. അതിനാൽ ഇതൊരു സാധാരണ കാഴ്ചയാണെന്ന് പലരും വീഡിയോയിൽ കമന്റ് ചെയ്യുന്നു. വീഡിയോ എഐ ആണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
'ദുബായിലെ ഒരു സാധാരണ സായാഹ്നമാണിത്. ഒരു ആഡംബര കാറിൽ സിംഹം ഇരിക്കുന്നത് വീഡിയോയിൽ കാണാം. സിംഹത്തെ കണ്ട ആളുകൾ ഫോണിൽ വീഡിയോ പകർത്തി. സിംഹം ശാന്തനായി ഈ രാജ്യത്തെ നഗരവിളക്കുകൾ നോക്കിയിരിക്കുന്നു'- വീഡിയോയിൽ കുറിച്ചു.
വീഡിയോ വളരെ പെട്ടെന്ന് തന്നെ വെെറലായി. 'ഇത് വ്യാജമാണ്, അത് തല ചലിപ്പിക്കുന്നത് കാണുമ്പോൾ മനസിലാകും', 'ഈ സിംഹം ആരെയെങ്കിലും ഉപദ്രവിച്ചാലോ?', 'ഇത് എഐ അല്ല, ദുബായിയിൽ ഇങ്ങനെ നടക്കാറുണ്ട്' - ഇങ്ങനെ പോകുന്നു കമന്റുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |