
നിരവധി വിദേശികളാണ് ദിവസവും കേരളത്തിലെത്തുന്നത്. ഇപ്പോഴിതാ വർക്കലയെ പ്രകീർത്തിച്ച് ഒരു വിദേശ വനിത പങ്കുവച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. എമ്മ എന്ന യുവതിയാണ് വീഡിയോ പങ്കുവച്ചത്. വർക്കല സിനിമപോലെയാണെന്നാണ് യുവതി വീഡിയോയിൽ പറയുന്നത്. ഇന്ത്യയിലേക്ക് പോകരുത്, അവിടം വൃത്തിയില്ലാത്തയിടമെന്നാണ് പലരും പറഞ്ഞതെന്നും എമ്മ വ്യക്തമാക്കുന്നു. വീഡിയോയ്‌ക്കൊപ്പം ഒരു കുറിപ്പും യുവതി പങ്കുവച്ചിട്ടുണ്ട്.
'നിങ്ങൾ ഇതിനോട് യോജിക്കുന്നുണ്ടോ?. ഇന്ത്യയിലേക്ക് പോകരുതെന്ന് നിരവധിപേർ എന്നോട് പറഞ്ഞു. മാലിന്യം നിറഞ്ഞ, താറുമാരായ, തട്ടിപ്പുകൾ നിറഞ്ഞ സ്ഥലമാണ് ഇന്ത്യയെന്നാണ് എല്ലാവരും പറഞ്ഞത്. എന്നാൽ അതല്ല, ഇന്ത്യയുടെ പൂർണ ചിത്രം. കേരളത്തിലെ വർക്കലയിലാണ് ഞാൻ. സിനിമയിൽ നിന്നുള്ള ഒരു സ്ഥലം നേരിട്ട് ഇറങ്ങി വന്നതുപോലെയാണ് ഇവിടം.
ക്ലിഫിൽ നിരനിരയായി നിൽക്കുന്ന ഈന്തപ്പനകൾ, താഴെ ആഞ്ഞടിക്കുന്ന തിരമാലകൾ. ഇന്ത്യയെക്കുറിച്ച് നിങ്ങൾ കേട്ട എല്ലാ കഥകളും മറക്കാൻ പ്രേരിപ്പിക്കുന്ന സൂര്യാസ്തമയങ്ങൾ. കേരളത്തെക്കുറിച്ചുള്ള ആഖ്യാനത്തെ തന്നെ ഇത് മാറ്റിമറിക്കുന്നു. ഇവിടം വൃത്തിയുള്ളതും ശാന്തമായതുമാണ്. ഇവിടെയുള്ള നാട്ടുകാരും നല്ലവരാണ്. ഭക്ഷണവും വേറെ ലെവൽ.
നിങ്ങൾ എന്നെങ്കിലും ഇന്ത്യയിൽ സന്ദർശനം നടത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഓൺലെെനിൽ കണ്ട കാര്യങ്ങൾ വിശ്വസിക്കരുത്. 2023ൽ ഞാൻ അതാണ് ചെയ്തത്. മൂന്ന് ആഴ്ച ഇവിടെ ചെലവഴിച്ചു. ഈ നാടിനോട് പ്രണയത്തിലായി. കേരളം എന്ന ഈ സ്ഥലം നിങ്ങൾ ഈ രാജ്യത്തെ കാണുന്ന രീതി എന്നെന്നേക്കുമായി മാറ്റും.'- യുവതി കുറിച്ചു. വീഡിയോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |