
തൃശൂർ: തെരുവുനായയുടെ ആക്രമണത്തിൽ പത്ത് മാനുകൾ ചത്തു. പുത്തൂർ സുവോളജിക്കൽ പാർക്കിലാണ് സംഭവം. പ്രത്യേകം തയ്യാറാക്കിയ ആവാസ വ്യവസ്ഥയിലാണ് മാനുകളെ പാർപ്പിച്ചിരുന്നത്. ഇന്ത്യയിലെ ആദ്യ ഡിസൈനർ മൃഗശാലയാണ്. കഴിഞ്ഞമാസം 28നായിരുന്നു ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ഉദ്ഘാടനം നിർവഹിച്ചത്.സംഭവത്തിൽ പരിശോധനയ്ക്കും അന്വേഷണത്തിനുമായി ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പുത്തൂരിലേയ്ക്ക് തിരിച്ചു.
ഡിസംബർ വരെ പരിക്ഷണാടിസ്ഥാനത്തിൽ 200 മുതൽ 1000 പേരെ വരെ നിയന്ത്രണം ഏർപ്പെടുത്തിയാണ് പാർക്കിൽ പ്രവേശിപ്പിക്കുക. 2016ൽ പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ രൂപീകരിച്ച കിഫ്ബി സംവിധാനത്തിലൂടെയാണ് സുവോളജിക്കൽ പാർക്ക് നിർമ്മാണത്തിന് രൂപരേഖയും പ്രതീക്ഷയുമായത്.
ചെലവഴിച്ചത് 331 കോടി
കിഫ്ബി അനുവദിച്ച 331 കോടി രൂപയും പ്ലാൻ ഫണ്ടിലെ 40 കോടി രൂപയും ചേർത്ത് 371 കോടി രൂപ ഉപയോഗിച്ചാണ് പാർക്കിന്റെ അതിവേഗം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. ഇതിനുപുറമെ 17 കോടി രൂപ കൂടി കിഫ്ബി അനുവദിച്ചിട്ടുണ്ട്. 338 ഏക്കറിൽ ലോകത്തെ തന്നെ ഏറ്റവും മികച്ച ഒന്നായി മാറാൻ കഴിയുംവിധത്തിലാണ് സുവോളജിക്കൽ പാർക്ക് നിർമ്മിച്ചിരിക്കുന്നത്.
44 ഇനം ജീവികൾ
സുവോളജിക്കൽ പാർക്കിൽ 22 ഇനങ്ങളിൽപ്പെട്ട 439 ജീവികളാണുള്ളത്. ഭൂരിഭാഗവും തൃശൂർ മൃഗശാലയിൽ നിന്ന് കൊണ്ടുവന്നവയാണ്. വരും മാസങ്ങളിൽ വിദേശത്ത് നിന്നുള്ളവയെ എത്തിക്കും.
പ്രധാന ആകർഷണങ്ങൾ
പുലി
ചീങ്കണി
കാട്ടുപോത്ത്
കുറുനരികൾ
കുരങ്ങുകൾ
വർണപ്പക്ഷികൾ
പെലിക്കൺ
മൂങ്ങ വർഗം
പരുന്തുകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |