
കാക്കനാട്: ആഡംബര വാഹനത്തിന് ഇഷ്ട നമ്പർ ലഭിക്കാൻ ഇൻഫോപാർക്കിലെ സോഫ്റ്റ്‌വെയർ കമ്പനി മുടക്കിയത് 25 ലക്ഷം രൂപ! 10 കോടി വിലയുള്ള ലംബോർഗിനി റെവ്യൂൽടോ കാറിനു വേണ്ടിയാണ് കെ.എൽ.07-ഡി.എച്ച് 7000 നമ്പർ 25,02,000 രൂപയ്‌ക്ക് ലേലത്തിൽ പിടിച്ചത്.
വേണു ഗോപാലകൃഷ്ണന്റെ ലിറ്റ്‌മസ് 7 സിസ്റ്റംസ് കൺസൽട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് 10,06,22,207 രൂപ വിലയുള്ള കാർ. വേണു ഗോപാലകൃഷ്ണൻ നേരത്തെ കെ.എൽ.07 ഡി.ജി 0007 എന്ന നമ്പർ 45 ലക്ഷം രൂപയ്‌ക്ക് ലേലത്തിൽ പിടിച്ചിരുന്നു. 4 കോടി വിലയുള്ള ലംബോർഗിനി ഉറൂസ് എസ്.യു.വിക്ക് വേണ്ടിയായിരുന്നു ഇത്. കെ.എൽ.07ഡി.ജി 7777 എന്ന നമ്പർ 12,80,000 രൂപയ്ക്കും ഇദ്ദേഹം ലേലത്തിൽ പിടിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |