കൊച്ചി: ശിവസേന യു.ബി.ടി തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കും. സംസ്ഥാനത്ത് നൂറിലധികം സ്ഥാനാർത്ഥികൾ മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സജി തുരുത്തിൽക്കുന്നേൽ പറഞ്ഞു. പാർട്ടി ജില്ലാ സമ്മേളനം സജി തുരുത്തിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. കെ.വൈ. കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പെരിങ്ങമ്മല അജി മുഖ്യപ്രഭാഷണം നടത്തി. താമരക്കുളം രവിയെ ഭാരതീയ കാംഗർ സേനയുടെ സംസ്ഥാന സെക്രട്ടറിയായി പ്രഖ്യാപിച്ചു. എറണാകുളം ജില്ലാ കമ്മിറ്റിക്കും രൂപം നൽകി. കെ.വൈ. കുഞ്ഞുമോനെ ജില്ലാ പ്രസിഡന്റും ജേക്കബ് തോമസിനെ ജില്ലാ സെക്രട്ടറിയുമായി ചുമതലപ്പെടുത്തി.
ചടങ്ങിൽ താമരക്കുളം രവി, എൻ. ശിവദാസൻ, അശ്വതി അജി, ഷിബു ചെമ്മലത്തൂർ, രതി വിനോദ്, ചാത്തന്നൂർ വിനോദ്, മധു കാരിക്കോടൻ, സുമേഷ് സുരേന്ദ്രൻ, ഹരി പേരൂർ, വിനു കുമാർ മംഗലപുരം, ജേക്കബ് തോമസ്, ടി.എ. മുരളീധരൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |