
ന്യൂഡൽഹി: സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ ഏഴുപേരെ തിരിച്ചറിഞ്ഞു. എൽ.എൻ.ജെ.പി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുന്ന നടപടികൾ ആരംഭിച്ചു. ഉത്തർപ്രദേശിൽ നിന്നുള്ള അഞ്ചുപേരുടെയും ഡൽഹിയിൽ നിന്നുള്ള രണ്ടുപേരുടെയും മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. പരിക്കേറ്റ 20 പേർ എൽ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് സ്ത്രീകളും 18 പുരുഷന്മാരുമാണ് ചികിത്സയിലുള്ളത്. ഇതിൽ ആറുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. യു.പി മീററ്റ് സ്വദേശി മൊഹ്‌സിൻ, യു.പി അംറോഹ സ്വദേശി അശോക് കുമാർ, അംറോഹയിലെ തന്നെ ലോകേഷ് ഗുപ്ത, യു.പി ശ്രാവസ്തിയിൽ നിന്നുള്ള ദിനേശ് കുമാർ മിശ്ര, യു.പി ഷാംലി സ്വദേശിയായ നൗമൻ, ഡൽഹി സ്വദേശികളായ പങ്കജ് സെയ്‌നി, ഇ-റിക്ഷ ഡ്രൈവർ ജുമാൻ മുഹമ്മദ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. പരിക്കേറ്റവരിൽ 12 പേർ ഡൽഹി നിവാസികളാണ്. എട്ട് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും. ഉത്തർപ്രദേശിൽ നിന്നുള്ള മൂന്നുപേർക്കും ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഓരോരുത്തർക്കും പരിക്കേറ്റിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |