
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഡോക്ടർമാർ ഇന്ന് പണിമുടക്കും. അത്യാഹിത വിഭാഗത്തിൽ മാത്രമാകും ഡോക്ടർമാർ ഡ്യൂട്ടിക്ക് എത്തുക. ഒ.പി, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ, വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ എന്നിവ ബഹിഷ്‌കരിക്കും.
അഡ്മിറ്റായിട്ടുള്ള രോഗികളുടെ ചികിത്സ, കാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു, അടിയന്തര ശസ്ത്രക്രിയ, പോസ്റ്റുമോർട്ടം തുടങ്ങിയ സേവനങ്ങൾക്ക് തടസമുണ്ടാകില്ല. അസിസ്റ്റന്റ് പ്രൊഫസർമാരുടെ എൻട്രി കേഡറിലെ ശമ്പള അപാകത പരിഹരിക്കുക, അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള സർവീസ് ദൈർഘ്യം കുറയ്ക്കുക, ശമ്പള പരിഷ്‌കരണ കുടിശിക ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |