
ആരോഗ്യസംരക്ഷണത്തിനും ചർമ്മസംരക്ഷണത്തിനും മികച്ച പാനീയമാണ് 'എബിസി' ജ്യൂസ്. ആപ്പിൾ, ബീറ്റ്‌റൂട്ട്, ക്യാരറ്റ് എന്നിവയാണ് എബിസി ജ്യൂസിലെ പ്രധാന ചേരുവകൾ. ഈ മൂന്ന് സാധനങ്ങളുടെ ഗുണം അടങ്ങിയിരിക്കുന്നുവെന്നതാണ് എബിസി ജ്യൂസിന്റെ പ്രത്യേകത.
ആപ്പിൾ, ബീറ്റ്‌റൂട്ട്, ക്യാരറ്റ് എന്നിവ ചെറിയ കഷ്ണങ്ങളാക്കി അൽപം വെള്ളം ചേർത്ത് മിക്‌സിയിൽ അടിച്ചെടുക്കാം. ജ്യൂസ് അരിച്ചുകളയാതെ തന്നെ കുടിക്കാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ജ്യൂസിൽ അടങ്ങിയിരിക്കുന്ന ഫൈബർ പൂർണമായും ശരീരത്തിൽ എത്തിച്ചേരും. എന്നാൽ എല്ലാവർക്കും എബിസി ജ്യൂസ് ഉത്തമമല്ല.
ഉച്ചയ്ക്കോ വൈകുന്നേരമോ ആണ് എബിസി ജ്യൂസ് കഴിക്കാൻ ഉത്തമം. ഒരേസമയം ഇത് എനർജി ഡ്രിങ്കായിട്ടും ജ്യൂസായും ഉപയോഗിക്കാവുന്നതാണ്. ഇവയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഉയർന്ന അളവിൽ വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ബി, ബി വൺ, ബി സിക്സ്,സി തുടങ്ങിയവയാണ് അടങ്ങിയിരിക്കുന്നത്. സിങ്ക്, മഗ്നീഷ്യം, കോപ്പർ, സെലേനിയം മുതലായവയും ജ്യൂസിലുണ്ട്. ദിവസവും ഒരു നേരം ജ്യൂസ് കുടിക്കുന്നവരുടെ മുഖത്തിന് നല്ല തിളക്കവും ഉൻമേഷവും ലഭിക്കും.
ദിവസേന എബിസി ജ്യൂസ് കുടിക്കുന്നത് മലബന്ധം, പൈൽസ് പോലുളളവ തടയാൻ സഹായിക്കും. കുടലിൽ അടിഞ്ഞുകൂടിയ പലതരത്തിലുളള രാസവസ്തുക്കളെ അരിച്ചുകളയാൻ ജ്യൂസിലെ ഫൈബറുകൾ സഹായിക്കും. ഗർഭിണികൾക്കും പിസിഒഡി ഉളളവർക്കും ഉത്തമമാണ്. മാത്രമല്ല, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |