
ഇന്ന് ചെറിയ കുട്ടികൾ മുതൽ യുവാക്കൾ വരെ നേരിടുന്ന പ്രധാന സൗന്ദര്യപ്രശ്നമാണ് അകാലനര. നര ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കുന്നു. അതിനാൽ ഇത് മറയ്ക്കാൻ പലരും മാർക്കറ്റിൽ കിട്ടുന്ന കെമിക്കൽ ഡെെ വാങ്ങി ഉപയോഗിക്കുന്നു. എന്നാൽ ഇത് കുറച്ച് ദിവസത്തേക്ക് മാത്രമെ നിൽക്കൂ. മാത്രമല്ല ഗുണത്തെക്കാൾ ഏറെ ഇത് മുടിക്ക് ദോഷമാണ് ചെയ്യുന്നത്. ഇതിലെ കെമിക്കൽ മുടി കൂടുതൽ നരയ്ക്കുന്നതിനും പൊട്ടുന്നതിനും കാരണമാകുന്നു. എന്നാൽ വീട്ടിൽ തന്നെ പ്രകൃതിദത്തമായി നരയ്ക്ക് പരിഹാരം കാണാം. അത് എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
തയ്യാറാക്കുന്ന വിധം
ആദ്യം അടി കട്ടിയുള്ള ഒരു പാത്രം എടുക്കുക. ഇതിലേക്ക് ഒരു ടേബിൾസ്‌പൂൺ കടുക് ഇട്ട് അടുപ്പിൽ വച്ച് വറുക്കാം. ഇതിലേക്ക് ആവശ്യമെങ്കിൽ കുറച്ച് കറിവേപ്പില ചേർക്കാം. ശേഷം അവ രണ്ടു നല്ലപോലെ വറുക്കണം. ഇനി തീ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കാം. ഇവ തണുത്തശേഷം പൊടിച്ചെടുക്കുക. ശേഷം ഈ പൊടിയിലേക്ക് മെെലാഞ്ചിപ്പൊടിയും കുറച്ച് തേയില ഇട്ട് തിളപ്പിച്ച വെള്ളവും ഒഴിച്ചിളക്കിയോജിപ്പിക്കുക. ഇനി എണ്ണമയമില്ലാത്ത മുടിയിഴകൾ പല ഭാഗങ്ങളായി തിരിച്ച് കെെയോ ബ്രഷോ ഉപയോഗിച്ച് നര വന്ന ഭാഗത്ത് പുരട്ടുക. 30 മിനിട്ടിന് ശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയാം. ഷാംപൂ ഉപയോഗിക്കരുത്. ആഴ്ചയിൽ ഒരു തവണ ഇത് ഉപയോഗിക്കണം. അകാല നര, താരൻ, ചൊറിച്ചിൽ എന്നിവ അകറ്റാൻ ഇത് സഹായിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |