
ഇന്ന് പലരും അനുഭവിക്കുന്ന പ്രശ്‌നമാണ് ചുണ്ടിലെ കറുപ്പ്. ആഹാരരീതി, പുകവലി, അമിതമായ ലിപ്‌സ്റ്റിക് ഉപയോഗം, ഇടയ്‌ക്കിടെ ഉമിനീർ ഉപയോഗിച്ച് ചുണ്ട് നനയ്‌ക്കുന്നത് തുടങ്ങിയവയാണ് ഇതിന് പ്രധാന കാരണങ്ങൾ. ഈ കറുപ്പ് മാറ്റിയെടുക്കാൻ വളരെ പ്രയാസമാണ്. ഇതിനായി കെമിക്കൽ ട്രീറ്റ്‌മെന്റുകൾ ചെയ്യുന്നവരുമുണ്ട്. എന്നാൽ, പാർശ്വഫലങ്ങൾ ഒന്നുമില്ലാതെ ചുണ്ടിലെ കറുപ്പ് നിറം എങ്ങനെ മാറ്റാമെന്ന് നോക്കാം. ഇതിനായി വീട്ടിലുള്ള നാല് ചേരുവകൾ മാത്രം മതി.
ആവശ്യമായ സാധനങ്ങൾ
കാപ്പിപ്പൊടി - 1 ടീസ്‌പൂൺ
നാരങ്ങാനീര് - കാൽ ടീസ്‌പൂൺ
വെളിച്ചെണ്ണ - കാൽ ടീസ്‌പൂൺ
തയ്യാറാക്കുന്ന വിധം
ഈ ചേരുവകൾ എല്ലാം യോജിപ്പിച്ച് ചുണ്ടിൽ പുരട്ടി നന്നായി സ്‌ക്രബ് ചെയ്യുക. പത്ത് മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്. ആദ്യത്തെ ഉപയോഗത്തിൽ തന്നെ ചുണ്ടിലെ കറുപ്പ് നിറം ചെറിയ രീതിയിൽ മാറുന്നത് കാണാം. ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ ഈ സ്‌ക്രബ് ഉപയോഗിക്കാം. ഒറ്റ മാസത്തിൽ പൂർണമായും മാറുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |