
വെള്ളക്കാരായ വിദേശ വനിതകള്‍ക്ക് ഇന്ത്യന്‍ പുരുഷന്‍മാരോടുള്ള മനോഭാവം മാറിയിരിക്കുന്നുവെന്ന് നടന്‍ മാധവന്‍. പണ്ടൊക്കെ ഇന്ത്യക്കാരായ ആണുങ്ങളെ അവഗണിക്കുന്നതായിരുന്നു അവരുടെ പതിവ് എന്നാല്‍ ഇപ്പോള്‍ ഇങ്ങോട്ട് വന്ന് പരിചയപ്പെടുകയും ഹലോ പറയുകയും ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയെന്നും അവര്‍ പറയുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പൊക്കെ ഇന്ത്യന്‍ പുരുഷന്‍മാര്‍ സംസാരിക്കാനോ പരിചയപ്പെടാനോ വന്നാല്‍ ജാഗ്രത പുലര്‍ത്തുകയും അവഗണിക്കുകയും ചെയ്യുന്നതായിരുന്നു വെള്ളക്കാരായ സ്ത്രീകളുടെ സ്വഭാവം.
ഇന്ത്യയില്‍ നിന്നുള്ള പുരുഷന്‍മാര്‍ പഞ്ചാരയടിക്കാന്‍ വരുന്നവരാണെന്നാണ് അന്നൊക്കെ അവര്‍ കരുതിയിരുന്നത്. അതുകൊണ്ടാണ് ഇത്തരത്തില്‍ ജാഗ്രത പുലര്‍ത്തുകയും ഇന്ത്യക്കാരെ മനപൂര്‍വം ഒഴിവാക്കുകയും ചെയ്തിരുന്നത്. എന്നാല്‍ ഈ ധാരണ ഇപ്പോള്‍ പൂര്‍ണമായി മാറി. മാത്രമല്ല, ഇന്ത്യന്‍ പുരുഷന്മാര്‍ ബിസിനസുകാരാണെന്ന് കരുതി വെള്ളക്കാരികള്‍ ഇപ്പോള്‍ ഇങ്ങോട്ടാണ് സമീപിക്കുന്നതെന്നും മാധവന്‍ പറഞ്ഞു. ബുക്ക് മൈ ഷോയുടെ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ രാജ്യത്തെ ഒരു ബാറില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവവും നടന്‍ പങ്കുവച്ചു. 'ഒരിക്കല്‍ വിദേശത്തെ ബാറില്‍ പോയി. അവിടെയുണ്ടായിരുന്ന വെള്ളക്കാരായ സ്ത്രീകള്‍ എല്ലാവരും ഞങ്ങള്‍ അവരോട് പഞ്ചാരയടിക്കാന്‍ വന്നതാണെന്ന പോലെ നോക്കി. എന്നാല്‍ ഇപ്പോള്‍ ഒരു ഇന്ത്യക്കാരന്‍ അതുപോലൊരു സ്ഥലത്തേക്ക് വരുമ്പോള്‍ വെള്ളക്കാരികള്‍ അതൊരു ബിസിനസുകാരനാണെന്ന് കരുതി സമീപത്തേക്ക് വന്ന് ഹലോ പറയും. സിനിമയില്‍ പോലും ആ ഇന്ത്യക്കാരനെ ഞാന്‍ കണ്ടിട്ടില്ല. അങ്ങനെയുള്ള ഇന്ത്യക്കാരെ സിനിമയില്‍ കാണാന്‍ എനിക്ക് ആഗ്രഹമുണ്ട്.' -മാധവന്‍ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |