
പുൽപ്പള്ളി: പുൽപ്പള്ളി സാമൂഹികആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ ആക്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ. ഒളിവിൽ കഴിയുകയായിരുന്ന രണ്ട് പേരെയാണ് പിടികൂടിയത്. പെരിക്കല്ലൂർ ചാത്തം കോട്ടുമല പരപ്പ മംഗലത്ത് രാജീവ് (30), പുൽപ്പള്ളി മുണ്ടക്കാമറ്റം അമൽ ചാക്കോ ( 30 ) എന്നിവരെയാണ് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുൽപ്പള്ളി സാമുഹിക ആരോഗ്യകേന്ദ്രത്തിലെ ഡ്യൂട്ടി ഡോക്ടറായ ഡോ. ജിതിൻ രാജിനാണ് മർദ്ദനമേറ്റത്. ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിക്ക് പുറത്തിറങ്ങിയപ്പോൾ ജീപ്പിലെത്തിയ ഒരു സംഘം ആളുകൾ ആക്രമിക്കുകയായിരുന്നു.
ആശുപത്രിയിൽ വെച്ച് സഹപ്രവർത്തകനോട് ചിലർ തട്ടിക്കയറുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് ഡോ. ജിതിൻ പറഞ്ഞിരുന്നു. പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |