
തൃശൂർ : സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനായി തൃശൂർ മാജിക് എഫ്.സിയും മലപ്പുറം എഫ്.സിയും ഇന്ന് പോരിനിറങ്ങുന്നു. തൃശൂരിന്റെ തട്ടകമായ കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് രാത്രി ഏഴരയ്ക്ക് കിക്കോഫ്.
അഞ്ചുമത്സരങ്ങളിൽ മൂന്ന് ജയങ്ങളും ഓരോ സമനിലയും തോൽവിയുമായി 10 പോയിന്റുള്ള തൃശൂർ ഇപ്പോൾ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. അഞ്ചുമത്സരങ്ങളിൽ രണ്ട് ജയങ്ങളും മൂന്ന് സമനിലകളുമായി ഒൻപത് പോയിന്റുള്ള ലപ്പുറം മൂന്നാമതും . ആറ് കളികളിൽ 11 പോയിന്റുമായി കാലിക്കറ്റ് എഫ്.സിയാണ് ഒന്നാമത്. ഇന്ന് തൃശൂർ ജയിച്ചാൽ 13 പോയിന്റുമായി ഒന്നാമതെത്തും. മലപ്പുറം ജയിച്ചാൽ 12 പോയിന്റുമായി ഒന്നാമതാകും. സമനിലയാണെങ്കിൽ നിലവിലെ സ്ഥാനങ്ങളിൽ തുടരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |