
കൊടുങ്ങല്ലൂർ : മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ ഫയൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 9.9 ലക്ഷം തട്ടിയെടുത്ത കേസിൽ ഹരിയാന സ്വദേശിയായ യുവതി അറസ്റ്റിൽ. ഫരീദാബാദ് സ്വദേശി ലക്ഷ്മിയെയാണ് (23) റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഹരിയാനയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
കോട്ടപ്പുറം കുരിയപറമ്പിൽ തോമസ് ലാലൻ (60) എന്നയാളുടെ മൊബൈൽ ഫോണിലേക്ക് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത സമയം ഫോണിൽ ആർ.ടി.ഒ ചലാൻ ഇൻസ്റ്റാൾ ചെയ്യിച്ച് ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന പണം ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. കൺസ്ട്രക്‌ഷൻ നിർമ്മാതാവായ തോമസ് ലാലൻ ബിസിനസ് സംബന്ധമായ ആവശ്യത്തിനായി പണമെടുക്കാനായി ബാങ്കിൽ ചെന്നപ്പോൾ ബാങ്ക് മാനേജർ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് സെപ്തംബർ 29 ന് മൂന്ന് തവണകളായി ഓൺലൈനായി ട്രാൻസ്ഫർ ചെയ്തതായി അറിഞ്ഞത്. ഇതോടെ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യുകയായിരുന്നു. തൃശൂർ സൈബർ പൊലീസ് സ്റ്റേഷൻ ജി.എസ്.ഐ സുജിത്ത്, സി.പി.ഒ സച്ചിൻ, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബി.കെ.അരുൺ, എസ്.ഐ മനു, ജി.എസ്.ഐ തോമസ്, ജി.എ.എസ്.ഐ അസ്മാബി, സി.പി.ഒ ജിഷ ജോയ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |