
മാന്നാർ: തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർത്ഥിയായി കൃഷി മന്ത്രി പി. പ്രസാദിന്റെ സഹോദരി സുജാത വേണുഗോപാലും. ആലപ്പുഴ മാന്നാർ ഗ്രാമപഞ്ചായത്ത് 16-ാം വാർഡിൽ നിന്നാണ് മത്സരിക്കുന്നത്. കുട്ടമ്പേരൂർ കൈമാട്ടിൽ വേണുഗോപാലിന്റെ ഭാര്യയാണ്. കഴിഞ്ഞ തവണ യു.ഡി.എഫ് വിജയിച്ച വാർഡ് തിരിച്ചു പിടിക്കുകയാണ് ലക്ഷ്യം. എ.ഐ.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം കുറിച്ച സുജാത വിവാഹത്തിനു ശേഷം സജീവ പ്രവർത്തനം നടത്തിയിരുന്നില്ല. ബംഗളൂരുവിൽ ജോലി ചെയ്യുന്ന അഞ്ജലി, ജില്ലാ മിഷൻ കമ്മ്യൂണിറ്റി കൗൺസലറായ ആതിര എന്നിവർ മക്കളാണ്. മരുമക്കൾ: അനീഷ്, വിനീത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |