
മമ്മൂട്ടി ഫാൻസ് ആന്റ് വെൽഫെയർ അസോ. ഇന്റർനാഷണൽ കരകുളം യൂണിറ്റ് കമ്മിറ്റിയുടെ 20-ാം വാർഷികം പൂജപ്പുര ആശാഭവനിൽ ആഘോഷിച്ചു. അന്തേവാസികൾക്ക് ഉച്ചഭക്ഷണം , മരുന്നു വിതരണം എന്നിവ നൽകി. തുടർന്ന് കലാപരിപാടി സംഘടിപ്പിച്ചു. കോമഡി ഉത്സവം ഫെയിം അജേഷ് മൺവിള വൺ മാൻ ഷോ നടത്തി. നടനും ചലച്ചിത്ര അക്കാഡമി മുൻ ചെയർമാനുമായ പ്രേം കുമാർ മുഖ്യാതിഥിയായി. മലയാളികളുടെ സ്വന്തം സ്നേക്ക് മാസ്റ്റർ വാവ സുരേഷിനെ ആദരിച്ചു. സീരിയൽ നടൻ വഞ്ചിയൂർ പ്രവീൺ കുമാർ, സംവിധായകൻ വല്ലഭൻ, സാബു തിരുമല( സ്പെഷ്യൽ ബ്രാഞ്ച് ഓഫ് പൊലീസ് ) ആശാ ഭവൻ സൂപ്രണ്ട് സുമാദേവി വി. എന്നിവർ സന്നിഹിതരായി. അസോ . രക്ഷാധികാരികളായ ഭാസ്കർ, അശോകൻ, സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് അരുൺ, ജില്ലാ പ്രസിഡന്റ് നൗഫൽ, ജില്ലാ സെക്രട്ടറി സജീർ, ജില്ലയിലെ അംഗങ്ങളും കരകുളം യൂണിറ്റ് കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |