ന്യൂഡൽഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് ഭാരതീയ മസ്ദൂർ സംഘം (ബി.എം.എസ്) ഡിസംബർ 15 മുതൽ 20 വരെ ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കും. ഇ.എസ്.ഐ - ശമ്പള പരിധി 42,000 രൂപയായി ഉയർത്തുക, ഇ.പി.എഫ് - കുറഞ്ഞ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക, ഇ.പി.എഫ്- ശമ്പള പരിധി 30,000 രൂപയായി ഉയർത്തുക, ഇ.പി.എഫ് അംഗത്വം ലഭിക്കുന്നതിനുള്ള നിബന്ധനകൾ ഒഴിവാക്കുക, ബോണസ് പരിധി 18,000 രൂപയായി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകുമെന്നും ബി.എം.എസ് ദേശീയ സെക്രട്ടറി വി. രാധാകൃഷ്‌ണൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |