
തിരാവനന്തപുരം : സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ 87പോയിന്റോടെ തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാരായി . കോട്ടയം ജില്ല 36 പോയിന്റോടെ രണ്ടാം സ്ഥാനവും എറണാകുളം ജില്ല 24 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി. കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ നടന്ന ചാമ്പ്യൻഷിപ്പ് കടകംപള്ളി സുരേന്ദ്രൻഎം.എൽ.എ ഉദ്ഘാടനം ചെയ്തു. സമാപനച്ചടങ്ങിൽ സായ്- എൽ.എൻ.സി.പി.ഇ ഡയറക്ടർ എൻ.എസ് രവി മുഖ്യ അതിഥിയായി.
സംസ്ഥാന പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ, ചെയർമാൻ സുധീഷ് കുമാർ എസ് എസ്, സെക്രട്ടറി വിനോദ് കുമാർ കെ , ട്രഷർ ജി.എസ് പത്മകുമാർ, അനൂപ് എസ് നായർ, എ.എം.കെ നിസാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |