SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.07 PM IST

ദിവി കോമൺവെൽത്ത് ചെസ്ചാമ്പ്യൻ

Increase Font Size Decrease Font Size Print Page
divi

തിരുവനന്തപുരം : കോമൺവെൽത്ത് അണ്ടർ-12 ഗേൾസ് ചെസ് ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം സ്വദേശി ദിവി ബിജേഷ് ജേതാവായി . നവംബർ 9 മുതൽ 16 വരെ മലേഷ്യയിൽ നടന്ന ടൂർണമെന്റിൽ ഒമ്പത് റൗണ്ടുകളിലായി 8.5പോയിന്റുമായാണ് പത്തുവയസ് തികയാത്ത ദിവി ഒന്നാമതെത്തിയത്.

ഈ വർഷം ദിവി അണ്ടർ 10 പെൺകുട്ടികളുടെ ലോകകപ്പ്. വേൾഡ് കേഡറ്റ് റാപ്പിഡ് ചാമ്പ്യൻഷിപ്പ് എന്നിവയിലും ജേതാവായിരുന്നു. വേൾഡ് കേഡറ്റ് ബ്ലിറ്റ്‌സ് റണ്ണർ അപ്പ്, വേൾഡ് സ്കൂൾസ് റണ്ണർ അപ്പ് എന്നീ നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട് . 75-ത്തിലധികം മെഡലുകൾ നേടിയ ദിവി കേരളത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ വിമൻ കാൻഡിഡേറ്റ് മാസ്റ്റർ കൂടിയാണ്.

കഴക്കൂട്ടത്തുള്ള അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ദിവി. അച്ഛൻ: ബിജേഷ്, അമ്മ: പ്രഭ, സഹോദരൻ: ദേവനാഥ്‌.

TAGS: NEWS 360, SPORTS, DIVI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY