SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.07 PM IST

ജിമ്മി ജോർജ് അവാർഡ് എൽദോസ് പോളിന്

Increase Font Size Decrease Font Size Print Page
eldose

പേരാവൂർ (കണ്ണൂർ): കേരളത്തിലെ മികച്ച കായികതാരത്തിനുള്ള മുപ്പത്തിഏഴാമത് ജിമ്മി ജോർജ്ജ് അവാർഡിന് അർജുന അവാർഡ് ജേതാവ് കൂടി ആയ ട്രിപ്പിൾ ജമ്പ് താരം എൽദോസ് പോൾ അർഹനായി. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോർജ് ചെയർമാനും അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, സ്റ്റാൻലി ജോർജ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

കോമൺവെൽത്ത് ഗെയിംസിൽ വ്യക്തിഗത സ്വർണം നേടിയ ഏക മലയാളിയായ എൽദോസ് കോലഞ്ചേരി സ്വദേശി ആണ്. കൊച്ചുതോട്ടത്തിൽ പൗലോസിന്റെയും മറിയക്കുട്ടിയുടെയും മകൻ. ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥനാണ്.

ഡിസംബർ 26നു ജിമ്മി ജോർജ് സ്പോർട്സ് അക്കാഡമിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

TAGS: NEWS 360, SPORTS, ELDOSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY