
വാസ്തുശാസ്ത്രം നോക്കാത്തവർ ഇന്ന് വളരെ വിരളമാണ്. വീടുകളിലെ ഓരോ സാധനങ്ങൾക്കും ശരിയായ സ്ഥാനം വാസ്തുവിൽ പറയുന്നുണ്ട്. വീടിനുള്ളിൽ ചെരുപ്പിന്റെ സ്ഥാനം അത്തരത്തിൽ ഏറെ ശ്രദ്ധ നൽകേണ്ട ഒന്നാണെന്ന് ജ്യോതിഷികൾ പറയുന്നു. വീട്ടിൽ ചെരുപ്പ് അലക്ഷ്യമായി വലിച്ചെറിയാൻ പാടില്ലെന്നാണ് വാസ്തുവിൽ പറയുന്നത്. കൂട്ടിയിട്ടാൽ വീട്ടിലേക്ക് ലക്ഷ്‌മി ദേവി പ്രവേശിക്കുന്നത് തടയപ്പെടുമെന്നാണ് വിശ്വാസം. ഇതോടെ ഐശ്വര്യം നിലയ്ക്കുകയും ദാരിദ്ര്യം വരികയും ചെയ്യുന്നു.
കിടപ്പുമുറിയിൽ യാതൊരു കാരണവശാലും ചെരുപ്പ് സൂക്ഷിക്കരുത്. ഇത് അപകടത്തെയും ദോഷത്തെയും വിളിച്ചുവരുത്തുന്നു. കിടപ്പുമുറിയിൽ ചെരുപ്പ് സൂക്ഷിച്ചാൽ ഭാര്യഭർതൃബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വാസ്തുവിൽ പറയുന്നത്. കൂടാതെ ഇത് വീട്ടിൽ ഭിന്നത ഉണ്ടാകും. വാസ്തുപ്രകാരം വീടിന്റെ പ്രധാന വാതിലിന് സമീപം ചെരുപ്പുകൾ കൂട്ടിയിടുന്നതും ദോഷമാണെന്നാണ് പറയുന്നത്. എപ്പോഴും വീടിന്റെ തെക്ക്, പടിഞ്ഞാറ് ദിശകളിൽ ചെരുപ്പ് സൂക്ഷിക്കുന്നതാണ് ഉത്തമം. വടക്ക് -കിഴക്ക് ദിശയിൽ ഒരിക്കലും ചെരുപ്പ് സൂക്ഷിക്കരുത്. ഇത് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി തകരുന്നതിന് കാരണമാകും.
നമ്മുടെ പാദങ്ങളെ ശനി പ്രതിനിധീകരിക്കുന്നുവെന്നാണ് വിശ്വാസം. ചെരുപ്പ് രാഹു- കേതുവിന്റെ പ്രതീകമാണ്. അതിനാൽ തന്നെ ചെരുപ്പ് ധരിച്ച് വീടിനുള്ളിൽ വരുന്നവരുടെ കൂടെ നെഗറ്റീവ് എനർജി കടന്നുവരുമെന്നാണ് വിശ്വാസം. അകത്ത് ചെരുപ്പ് ധരിക്കുമ്പോൾ വീട്ടിലുള്ള പോസിറ്റീവ് എനർജി കൂടി നെഗറ്റീവായി മാറുന്നു. അതുപോലെ വീട്ടിലുള്ള പഴയതും കീറിയതുമായ ചെരുപ്പുകൾ ശനിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്നും ചില വിശ്വാസമുണ്ട്. ഇത് ദാരിദ്ര്യത്തിലേയ്ക്ക് നയിക്കുന്നുമെന്നാണ് വാസ്തുവിൽ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |